ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്; രാജസ്ഥാന്‍ റോയല്‍സ് ആദ്യ നാലില്‍ തുടരുന്നു

Published : May 02, 2026, 11:22 AM IST
Chennai Super Kings

Synopsis

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ വിജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മറികടന്നു. ഈ വിജയത്തോടെ ഡൽഹി ആറാം സ്ഥാനത്തെത്തിയപ്പോൾ, രാജസ്ഥാൻ നാലാം സ്ഥാനത്ത് തുടരുന്നു. പഞ്ചാബ് കിംഗ്‌സ് ആണ് പട്ടികയിൽ ഒന്നാമത്.

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചതോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. നിലവില്‍ ആറാം സ്ഥാനത്താണ് ഡല്‍ഹി. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് എട്ട് പോയിന്റാണുള്ളത്. നാല് ജയവും അഞ്ച് തോല്‍വിയും ഡല്‍ഹി നേരിട്ടു. ഇന്ന് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാല്‍ ചെന്നൈക്ക് ആറാം സ്ഥാനം തിരിച്ചുപിടിക്കാം. എട്ട് മത്സരങ്ങള്‍ കളിച്ച ചെന്നൈ, ആറ് പോയിന്റുമായി ഏഴാമതാണ്. മൂന്ന് തോല്‍വിയും അഞ്ച് ജയവുമാണ് ചെന്നൈയുടെ അക്കൗണ്ടില്‍.

ഡല്‍ഹിയോട് തോറ്റെങ്കിലും രാജസ്ഥാന്‍ നാലാം സ്ഥാനത്ത് തുടരുന്നു. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ ആറ് ജയവും നാല് തോല്‍വിയും നേരിട്ടു. 12 പോയിന്റാണ് രാജസ്ഥാന്റെ അക്കൗണ്ടില്‍. അതേസമയം, പഞ്ചാബ് സൂപ്പര്‍ കിംഗ്‌സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. എട്ട് മത്സരങ്ങളില്‍ 13 പോയിന്റാണ് അവര്‍ക്ക്. ആറ് ജയവും ഒരു തോല്‍വിയും. ഒരു മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഒമ്പത് മത്സരങ്ങളില്‍ 12 പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു രണ്ടാം സ്ഥാനത്ത്. ആറ് ജയവും മൂന്ന് തോല്‍വിയുമാണ് ആര്‍സിബിക്ക്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മൂന്നാമത്. ഒമ്പത് മത്സരം കളിച്ച ഹൈദരാബാദിനും 12 പോയിന്റാണുള്ളത്. രാജസ്ഥാന് പിന്നില്‍ അഞ്ചാമതാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഒമ്പത് മത്സരങ്ങളില്‍ ശുഭ്മാന്‍ ഗില്ലിനും സംഘത്തിനും 10 പോയിന്റാണുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (5), മുംബൈ ഇന്ത്യന്‍സ് (4), ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് (4) എന്നിവര്‍ യഥാക്രമം എട്ട് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. 14 മത്സരങ്ങളാണ് ഒരു ടീം കളിക്കേണ്ടത്. അങ്ങനെയിരിക്കെ ശേഷിക്കുന്ന മത്സരങ്ങള്‍ എല്ലാ ടീമുകള്‍ക്കും നോക്കൗട്ട് പോലെയാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വീണ്ടും എല്‍-ക്ലാസിക്കോ; എല്ലാ കണ്ണുകളും സഞ്ജുവിലേക്ക്, മുംബൈക്ക് ജയിക്കണം
രാഹുലിനും നിസ്സങ്കയ്ക്കും അര്‍ധ സെഞ്ചുറി; രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്