സഞ്ജു സാംസണ് ടോസ് നഷ്ടം! ടീമില്‍ രണ്ട് മാറ്റവുമായി ഡല്‍ഹി കാപിറ്റല്‍സ്; മാറ്റമില്ലാതെ രാജസ്ഥാന്‍ റോയല്‍സ്

By Web TeamFirst Published Mar 28, 2024, 7:17 PM IST
Highlights

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താന്‍ മത്സരിക്കുന്ന മലയാളിതാരം സഞ്ജു സാംസണും റിഷഭ് പന്തും നേര്‍ക്കുനേര്‍ വരുന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

ജയ്പൂര്‍: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് സഞ്ജു സാംസണേയും സംഘത്തേയും ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. ആന്റിച്ച് നോര്‍ക്യ, മുകേഷ് കുമാര്‍ എന്നിവര്‍ ടീമിലെത്തി. പരിക്കേറ്റ ഇശാന്ത് ശര്‍മ, ഷായ് ഹോപ്പ് എന്നിവരാണ് പുറത്തായത്. രാജസ്ഥാന്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിക്കി ഭുയി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, അക്‌സര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ക്യ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ, അവേഷ് ഖാന്‍.

രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ നയിക്കുന്ന മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ പോരാട്ടത്തിനുണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താന്‍ മത്സരിക്കുന്ന മലയാളിതാരം സഞ്ജു സാംസണും റിഷഭ് പന്തും നേര്‍ക്കുനേര്‍. കാറപകടത്തിലേറ്റ ഗുരുതര പരിക്കിനെ അതിജീവിച്ചെത്തിയ പന്ത് തന്നെയാണ് രാജസ്ഥാന്റെ ഹോം ഗ്രൗണ്ടിലും ശ്രദ്ധാകേന്ദ്രം.

അടികൊണ്ട് തളര്‍ന്നു! സഹായം തേടി ഹാര്‍ദിക് രോഹിത്തിനടുത്ത്; ബൗണ്ടറി ലൈനിലേക്ക് ഓടിപ്പിച്ച് രോഹിത്

വിശ്വസിച്ച് പന്തേല്‍പിക്കുന്നവുന്ന ബൗളര്‍മാര്‍ ഉള്ളതാണ് സഞ്ജുവിന്റെ ഏറ്റവും വലിയ കരുത്ത്. പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്തുന്ന ട്രെന്റ് ബോള്‍ട്ട്. സ്പിന്‍ കെണിയുമായി അശ്വിനും ചാഹലും.  ഇരുടീമും 27 കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഡല്‍ഹി പതിമൂന്നിലും രാജസ്ഥാന്‍ പതിനാല് കളിയിലും ജയിച്ചു. പോയന്റ് പട്ടികയില്‍ ഡല്‍ഹി എട്ടാമതും രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തുമാണ്.
 

click me!