ഡല്‍ഹി കാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ടോസ് നഷ്ടം! ഒരു മാറ്റവുമായി ആര്‍സിബി

Published : Apr 10, 2025, 07:30 PM IST
ഡല്‍ഹി കാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ടോസ് നഷ്ടം! ഒരു മാറ്റവുമായി ആര്‍സിബി

Synopsis

ഒരു മാറ്റവുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. പരിക്ക് മാറി ഫാഫ് ഡു പ്ലെസിസ് തിരിച്ചെത്തി. സമീര്‍ റിസ്വി പുറത്തായി.

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സ് ആദ്യം പന്തെടുക്കും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ ആര്‍സിബിയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. പരിക്ക് മാറി ഫാഫ് ഡു പ്ലെസിസ് തിരിച്ചെത്തി. സമീര്‍ റിസ്വി പുറത്തായി. ഫാഫ് വരുന്നതോടെ കെ എല്‍ രാഹുല്‍ വീണ്ടും മധ്യനിരയില്‍ കളിക്കും. ആര്‍സിബി മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോഹ്ലി, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര് കുമാര്‍, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍.

ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, ജെയ്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, മോഹിത് ശര്‍മ്മ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

ഈ ഐപിഎല്‍ സീസണില്‍ ഇതിനോടകം മികവ് പുറത്തെടുത്ത രണ്ട് ടീമുകളാണ് ആര്‍സിബിയും ക്യാപിറ്റല്‍സും. അതുകൊണ്ട് തന്നെ ഇരു ടീമും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം തീപാറുമെന്ന് ഉറപ്പ്. സീസണില്‍ ഇതുവരെ തോല്‍വി അറിയാത്ത ഏക ടീമാണ് ഡല്‍ഹി.കളിച്ച മൂന്ന് മത്സരങ്ങളിലും ജയം.അക്‌സര്‍ പട്ടേലിന്റെ ക്യാപ്റ്റന്‍സിക്ക് കൈയ്യടിക്കുകയാണ് ആരാധകര്‍.കെ.എല്‍ രാഹുല്‍ കൂടി ഫോമിലെത്തിയതോടെ ഡല്‍ഹിയെ ആര്‍സിബി കരുതിയിരിക്കണം.

പതിനെട്ടാം സീസണില്‍ പുതിയ നായകന് കീഴില്‍ നല്ല തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്.കളിച്ച നാലില്‍ മൂന്നിലും ജയം.ഇനി സ്വന്തം തട്ടകത്തില്‍ ആദ്യ ജയമാണ് ലക്ഷ്യം.കോലി-ഫില്‍ സാള്‍ട്ട് ഓപ്പണിംഗ് സഖ്യത്തെ തുടക്കത്തിലേ പൊളിച്ചില്ലെങ്കില്‍ ഡല്‍ഹിക്ക് കനത്ത വെല്ലുവിളിയാകും.ക്യാപ്റ്റന്‍ രജത് പാട്ടിദാറും,ദേവ്ദത്ത് പടിക്കലും ജിതേഷ് ശര്‍മ്മയും മുംബൈക്കെതിരെ തകര്‍ത്തടിച്ചു. ലിയാം ലിവിംഗ്സ്റ്റണും ടിം ഡേവിഡും എന്തിനും പോന്നവര്‍. ബൗളിംഗിലും ആര്‍സിബിക്ക് പേടിക്കാനില്ല.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഗില്ലും സൂര്യയും ഇന്നും ഫ്‌ളോപ്പ്; ധരംശാല ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നില്‍
ദക്ഷിണാഫ്രിക്ക തകര്‍ന്നു, ധരംശാല ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം