അഞ്ച് വയസ് കുറച്ചുകാണിച്ച് അണ്ടര്‍ 19 ടീമില്‍; താരത്തിന് ബിസിസിഐ വിലക്ക്

By Web TeamFirst Published Dec 3, 2019, 12:38 PM IST
Highlights

പ്രായം കുറച്ചുകാണിച്ച് അണ്ടര്‍ 19 ടീമിലാണ് താരം കളിച്ചുകൊണ്ടിരുന്നത്. രണ്ട് സീസണുകളില്‍ ഇയാള്‍ക്ക് കളിക്കാനാവില്ല. 

ദില്ലി: പ്രായത്തട്ടിപ്പിനെ തുടര്‍ന്ന് ദില്ലി ക്രിക്കറ്റര്‍ പ്രിന്‍സ് റാം നിവാസ് യാദവിന് ബിസിസിഐയുടെ രണ്ട് വര്‍ഷ വിലക്ക്. രേഖകളില്‍ അഞ്ച് വയസ് കുറച്ചുകാണിച്ച് അണ്ടര്‍ 19 ടീമിലാണ് പ്രിന്‍സ് കളിച്ചുകൊണ്ടിരുന്നത്. 

2001 ഡിസംബര്‍ 12ന് ജനിച്ചു എന്നാണ് പ്രിന്‍സ് ബിസിസിഐക്ക് മുമ്പാകെ സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ശരിയായ ജനനതിയതി ജൂണ്‍ 10, 1996 ആണെന്ന് ക്രിക്കറ്റ് ബോര്‍ഡിനെ സിബിഎസ്‌ഇ അറിയിക്കുകയായിരുന്നു. അഞ്ച് വര്‍ഷം കുറച്ചുകാണിച്ചാണ് താരം അണ്ടര്‍ 19 വിഭാഗത്തില്‍ കളിക്കുന്നതെന്ന് ഇതോടെ ബിസിസിഐക്ക് വ്യക്തമായി. 

"പ്രായത്തട്ടിപ്പ് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സ് യാദവിന്‍റെ രേഖകള്‍ പരിശോധിച്ചു. പ്രിന്‍സ് പത്താം ക്ലാസ് പാസായത് 2012ലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം സീനിയര്‍ ടീമില്‍ മാത്രമേ താരത്തിന് ഇനി കളിക്കാനാകൂ" എന്നും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ അയച്ച കത്തില്‍ പറയുന്നു. 

click me!