വിശ്വാസം കാക്കാതെ കാര്‍ത്തിക്കും റിഷഭ് പന്തും, സെമിയില്‍ രാഹുലിനെ കീപ്പറാക്കണമെന്ന് ആവശ്യം

By Gopala krishnanFirst Published Nov 8, 2022, 9:55 AM IST
Highlights

സമീപകാലത്ത് കളിച്ച ഇന്നിംഗ്സുകളില്‍ ഫിനിഷര്‍ ടാഗുള്ള കാര്‍ത്തിക്കിനെക്കാള്‍ മികച്ച സ്ട്രൈക്ക് റേറ്റോടെ ബാറ്റ് ചെയ്യുന്നത് വിരാട് കോലിയാണ്. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയശേഷം ഇതുവരെ കളിച്ച 22 ഇന്നിംഗ്സകളില്‍ 20.50 ശരാശരിയില്‍ 287 റണ്‍സ് മാത്രമാണ് ദിനേശ് കാര്‍ത്തിക്കിന്‍റെ നേട്ടം. ഉയര്‍ന്ന സ്കോര്‍ ആകട്ടെ 55ഉം. മൂന്ന് തവണ 30ന് മുകളില്‍ സ്കോര്‍ ചെയ്ത കാര്‍ത്തക്കിന്‍റെ ഡെത്ത് ഓവറുകളിലെ സ്ട്രൈക്ക് റേറ്റ് 141.37 ആണ്.

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരായ സെമി പോരിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഒരു ചോദ്യത്തിന് ഉത്തരം കിട്ടാതെ വലയുകയാണ്. ജീവന്‍മരണപ്പോരില്‍ ആരെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലെടുക്കുമെന്നാണ് ഇരുവര്‍ക്കും മുന്നില്‍ ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നത്. ഐപിഎല്ലിലെ പ്രകടനങ്ങളുടെ മികവില്‍ ഫിനിഷറായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ദിനേശ് കാര്‍ത്തിക്കിനെ ലോകകപ്പ് മാത്രം ലക്ഷ്യമിട്ട് ഒരുക്കി കൊണ്ടുവന്നതാണെങ്കിലും ഈ ലോകകപ്പില്‍ ഇതുവരെ നല്ലൊരു ഇന്നിംഗ്സ് കളിക്കാന്‍ കാര്‍ത്തിക്കാനായിട്ടില്ല.

അവസാന രണ്ടോ മൂന്നോ ഓവറില്‍ മാത്രം ഇറങ്ങുക, തകര്‍ത്തടിക്കുക എന്നതാണ് കാര്‍ത്തിക്കിന് ടീം മാനേജ്മെന്‍റ് നല്‍കിയിരിക്കുന്ന റോള്‍. എന്നാല്‍ സമീപകാലത്ത് കളിച്ച ഇന്നിംഗ്സുകളില്‍ ഫിനിഷര്‍ ടാഗുള്ള കാര്‍ത്തിക്കിനെക്കാള്‍ മികച്ച സ്ട്രൈക്ക് റേറ്റോടെ ബാറ്റ് ചെയ്യുന്നത് വിരാട് കോലിയാണ്. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയശേഷം ഇതുവരെ കളിച്ച 22 ഇന്നിംഗ്സകളില്‍ 20.50 ശരാശരിയില്‍ 287 റണ്‍സ് മാത്രമാണ് ദിനേശ് കാര്‍ത്തിക്കിന്‍റെ നേട്ടം. ഉയര്‍ന്ന സ്കോര്‍ ആകട്ടെ 55ഉം. മൂന്ന് തവണ 30ന് മുകളില്‍ സ്കോര്‍ ചെയ്ത കാര്‍ത്തക്കിന്‍റെ ഡെത്ത് ഓവറുകളിലെ സ്ട്രൈക്ക് റേറ്റ് 141.37 ആണ്.

ഒരെയൊരു 'മിസ്റ്റര്‍ 360'യെ ലോകത്തുള്ളൂവെന്ന് സൂര്യകുമാര്‍; പ്രതികരിച്ച് ഡിവില്ലിയേഴ്സ്

ലോകകപ്പിലെത്തുമ്പോള്‍ അത് 137.50 മാത്രവും. ഡെത്ത് ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കും(155.55), വിരാട് കോലിക്കും(199.03), സൂര്യകുമാര്‍ യാദവിനും(237.83) ഫിനിഷറാ കാര്‍ത്തിക്കിനെക്കാള്‍ മികച്ച സ്ട്രൈക്ക് റേറ്റുണ്ട്. ലോകകപ്പില്‍ കാര്‍ത്തിക്കിന്‍റെ പ്രകടനം തൃത്പികരമല്ലാത്തതിനാലാണ് അവസാന മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ റിഷഭ് പന്തിന് വീണ്ടുമൊരു അവസരം നല്‍കിയത്. എന്നാല്‍ പന്ത് ഒരിക്കല്‍ കൂടി പരാജയപ്പെട്ടതോടെ ഇനി ആരെ പരീക്ഷിക്കുമെന്നതാണ് ഇരുവര്‍ക്കും മുന്നിലെ ഉത്തരം കിട്ടാത്ത ചോദ്യം. ദിനേശ് കാര്‍ത്തിക് തിരിച്ചെത്തിയ ശേഷം ഇന്ത്യക്കായി കളിച്ച 16 ഇന്നിംഗ്സുകളില്‍ 21.61 ശരാശരിയില്‍ 281 റണ്‍സ് മാത്രമാണ് പന്തിന്‍റെ നേട്ടം. ഒറ്റ അര്‍ധസെഞ്ചുറി പോലുമില്ലാത്ത പന്ത് 30ന് മുകളില്‍ സ്കോര്‍ ചെയ്തതുപോലും രണ്ടു തവണ മാത്രമാണ്. സ്ട്രൈക്ക് റേറ്റ് ആകട്ടെ 130.09 മാത്രവും.

ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടത്തിന് ടിക്കറ്റ് കിട്ടാനില്ല, വിമാന ടിക്കറ്റ് നിരക്കില്‍ അ‍ഞ്ചിരട്ടി വര്‍ധന

ഇതോടെ നിര്‍ണായക സെമി പോരാട്ടത്തില്‍ കാര്‍ത്തിക്കിനും പന്തിനും പകരം കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കി ഒരു ബാറ്റര്‍ക്ക് കൂടി മധ്യനിരയില്‍ അവസരം നല്‍കണമെന്ന് വാദവും ശക്തമാണ്. എങ്കിലും അതിനുള്ള സാധ്യത വിരളമാണ്. ഒറ്റ ഇന്നിംഗ്സിന്‍റെ പേരില്‍ ഒരാളുടെ പ്രകടനം വിലയിരുത്താനാവില്ലെന്ന പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ പ്രസ്താവന ഇംഗ്ലണ്ടിനെതിരിയും റിഷഭ് പന്ത് കളിച്ചേക്കുമെന്നതിന്‍റെ സൂചനയാണ്.

click me!