'ഭുവനേശ്വര്‍ കുമാറിനെ തിരിച്ചുവിളിച്ചത് അഭിനന്ദാര്‍ഹം'; പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്

Published : Oct 07, 2026, 10:44 AM IST
bhuvneshwar kumar

Synopsis

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ ഭുവനേശ്വർ കുമാറിനെ പ്രശംസിച്ച് ദിനേശ് കാർത്തിക് രംഗത്തെത്തി. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് വരാനിരിക്കുന്ന ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീമിലേക്ക് താരത്തിന് വഴിതുറന്നത്.

ചെന്നൈ: നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ പ്രശംസിച്ച് മുന്‍ താരം ദിനേശ് കാര്‍ത്തിക്. ഭുവനേശ്വര്‍ ഈ തിരിച്ചുവരവ് അര്‍ഹിച്ചതെന്നും, ഒരു വെറ്ററന്‍ താരത്തെ തിരികെ വിളിക്കാന്‍ ധൈര്യം കാണിച്ച സെലക്ടര്‍മാരെ അഭിനന്ദിക്കുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു. 2022 നവംബറിലാണ് ഭുവനേശ്വര്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. വരാനിരിക്കുന്ന ന്യൂസിലന്‍ഡിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കാണ് താരം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് ഭുവനേശ്വറിന് തുണയായത്. 2025ല്‍ 17 വിക്കറ്റ് വീഴ്ത്തിയ താരം, 2026ല്‍ 28 വിക്കറ്റുകളുമായി ആര്‍സിബിയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. പുതിയ പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യാനും പവര്‍പ്ലേയില്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനും ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിയാനും ഭുവനേശ്വറിനുള്ള കഴിവ് സമാനതകളില്ലാത്തതാണെന്ന് കാര്‍ത്തിക് അഭിപ്രായപ്പെട്ടു.

''കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യന്‍ ടീമില്‍ ആരെയും തിരികെ വിളിക്കാന്‍ സെലക്ടര്‍മാര്‍ മടിച്ചിരുന്നു. എന്നാല്‍ ഭുവനേശ്വറിനെപ്പോലൊരു താരത്തെ തിരികെ വിളിക്കാന്‍ കാണിച്ച ധൈര്യം അഭിനന്ദനാര്‍ഹമാണ്. വെറും സെന്റിമെന്റ്‌സിനേക്കാള്‍ ഉപരി താരത്തിന്റെ മികച്ച പ്രകടനങ്ങളാണ് തിരിച്ചുവരവിന് കാരണമായത്.'' കാര്‍ത്തിക് പറഞ്ഞു.

അജിത് അഗാര്‍ക്കര്‍ സെലക്ടര്‍മാരുടെ ചെയര്‍മാനായിരുന്ന സമയത്ത് ഭുവനേശ്വറിന്റെ മടങ്ങിവരവ് അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ ഇടക്കാല ചെയര്‍മാനായി പ്രഗ്യാന്‍ ഓജ ചുമതലയേറ്റതിന് പിന്നാലെയാണ് താരത്തിന് വീണ്ടും വഴിതുറന്നത്. ജസ്പ്രിത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഭുവനേശ്വറിന്റെ അന്താരാഷ്ട്ര അനുഭവസമ്പത്ത് ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും. മയങ്ക് യാദവ്, പ്രിന്‍സ് യാദവ് തുടങ്ങിയ യുവതാരങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും ഭുവനേശ്വറിന് സാധിക്കും. ഒക്ടോബര്‍ 22നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയിലെ ആദ്യ ടി20 മത്സരം ആരംഭിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വെടിക്കെട്ട് സെഞ്ചുറിയുമായി ശ്രേയസ് അയ്യര്‍, വിൻഡീസിനെ തല്ലിത്തകര്‍ത്ത് ഇന്ത്യക്ക് തകര്‍പ്പൻ ജയം
ഹര്‍മന്‍പ്രീത് കൗറിന്‍റെ പിൻഗാമി, ഇന്ത്യൻ വനിത ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും; അരങ്ങേറ്റം സിംബാബ്‌വെക്കെതിരായ പരമ്പരയിൽ