പിന്നില്‍ കളിച്ചത് ദിനേശ് കാര്‍ത്തിക്; സന്ദീപ് വാര്യര്‍ തമിഴ്‌നാട് ക്രിക്കറ്റ് ടീമിലേക്ക് മാറിയ കഥയിങ്ങനെ

By Web TeamFirst Published Jun 30, 2020, 8:49 AM IST
Highlights

ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക് ആണ് തമിഴ്‌നാടിലേക്ക് മാറുവാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്ന് സന്ദീപ് വ്യക്തമാക്കി. ഇ

ചെന്നൈ: കേരള ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് പേസര്‍ സന്ദീപ് വാര്യറുടെ ടീം മാറ്റം. അടുത്ത സീസണില്‍ തമിഴ്‌നാടിന് വേണ്ടിയാണ് സന്ദീപ് കളിക്കുക. 2018-19 സീസണില്‍ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയപ്പോള്‍ സന്ദീപ് ആയിരുന്നു വിക്കറ്റ് വേട്ടയില്‍ മുന്നില്‍. 44 വിക്കറ്റുകളാണ് താരം നേടിയത്. 

ഇന്ത്യ സിമന്റ്സ് ജീവനക്കാരനായ സന്ദീപ്ചെന്നൈയിലാണ് പരിശീലനം നടത്താറുള്ളത്. അടുത്തിടെയാണ് താരം തമിഴ്‌നാട് ടീമിലേക്ക് കൂടുമാറിയത്. എന്തുകൊണ്ട് തമിഴ്‌നാടിന് വേണ്ടി കളിക്കാന്‍ തീരുമാനിച്ചുവെന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് താരം. ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക് ആണ് തമിഴ്‌നാടിലേക്ക് മാറുവാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്ന് സന്ദീപ് വ്യക്തമാക്കി. ഇരുവരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ്.

തമിഴ്‌നാട്ടില്‍ ഇന്ത്യ സിമന്റ്‌സിന് വേണ്ടി ജോലി ചെയ്യുന്നതുകൊണ്ട് തമിഴ്‌നാടിന് വേണ്ടി കളിക്കുന്നതിനെ കുറിച്ച് ചിന്തിച്ചുകൂടെയെന്ന് അദ്ദേഹം ചോദിച്ചു. സന്ദീപ് തുടര്‍ന്നു... ''ജനുവരി- ഫെബ്രുവരി മാസങ്ങളിലാണ് ഈ സംസാരം നടക്കുന്നത്. ഞാന്‍ ഇന്ത്യ എയുടെ ന്യൂസിലന്‍ഡ് പര്യടനം കഴിഞ്ഞ വരുന്ന സമയമായിരുന്നത്. ചെന്നൈയില്‍ ചില ലീഗ് മത്സരങ്ങള്‍ കളിച്ചിരുന്നു. അപ്പോഴാണ് ഇത്തരം കാര്യങ്ങള്‍ സംസാരിച്ചത്. ക്രിക്കറ്റിനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം കാര്‍ത്തികുമായിട്ട് പങ്കുവെക്കുമായിരുന്നു. ഒടുവില്‍ ഇന്ത്യ സിമന്റ്‌സിന്റെ കോച്ചായ ആര്‍ പ്രസന്നയുമായി കാര്‍ത്തികിന്റെ നിര്‍ദേശം പങ്കുവച്ചു. അദ്ദേഹവും അനുകൂലമായ നിലപാടാണ് എടുത്തത്.'' തീരുമാനം നല്ലതായിരുന്നുവെന്ന് എനിക്ക് തോന്നിയിരുന്നതായി സന്ദീപ് കൂട്ടിച്ചേര്‍ത്തു.

ഈ വിഷയം ടിനു യോഹന്നാനിനോടും കേരള അസോസിയേഷനുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ പറഞ്ഞത് സ്വയം തീരുമാനമെടുക്കാനാണ്. സഹതാരങ്ങളേയും അവരുമൊത്തുള്ള സൗഹൃദവും നഷ്ടമാകുമെന്നതിനാല്‍ തന്നെ അത് വളരെയേറെ പ്രയാസമേറിയ തീരുമാനമായിരുന്നുവെന്നും സന്ദീപ് പറഞ്ഞു.

ഫസ്റ്റ് ക്ലാസില്‍ 57 മല്‍സരങ്ങളിലാണ് സന്ദീപ് ഇതുവരെ കളിച്ചത്. 24.43 ശരാശരിയില്‍ 186 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. 11 തവണ അഞ്ചു വിക്കറ്റ് നേട്ടവും സന്ദീപ് കൊയ്തിരുന്നു. 55 ലിസ്റ്റ് എ മല്‍സരങ്ങളില്‍ നിന്നും 66 വിക്കറ്റുകളും 47 ടി20കളില്‍ നിന്നും 7.2 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 46 വിക്കറ്റുകളും താരം നേടി.

click me!