ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായി സെഞ്ചുറിയുമായി തിരിച്ചുവന്നു; റെക്കോ‍ര്‍ഡിട്ട് പൂജാര

Published : Jul 08, 2023, 11:27 AM ISTUpdated : Jul 08, 2023, 11:32 AM IST
ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായി സെഞ്ചുറിയുമായി തിരിച്ചുവന്നു; റെക്കോ‍ര്‍ഡിട്ട് പൂജാര

Synopsis

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനെതിരായ മോശം ഫോമാണ് ചേതേശ്വര്‍ പൂജാരയ്‌ക്ക് പുറത്തേക്കുള്ള വഴി തുറന്നത്

ബെംഗളൂരു: മോശം ഫോമിനെ തുടർന്ന് വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ചേതേശ്വർ പുജാരയ്ക്ക്(278 പന്തില്‍ 133) സെഞ്ചുറിയും നാഴികക്കല്ലും. ദുലീപ് ട്രോഫിയിൽ മധ്യമേഖലയ്ക്കെതിരെ പശ്ചിമമേഖലയ്ക്ക് വേണ്ടി സെഞ്ചുറി നേടിയ പൂജാരയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അറുപതാം ശതകമാണിത്. 68 സെഞ്ചുറി നേടിയ വന്‍മതില്‍ രാഹുൽ ദ്രാവിഡും 81 സെഞ്ചുറികൾ വീതം നേടിയ ഇതിഹാസ താരങ്ങളായ സുനിൽ ഗാവസ‌്‌കറും സച്ചിൻ ടെൻഡുൽക്കറുമാണ് സെഞ്ചുറി വേട്ടയിൽ പൂജാരയ്ക്ക് മുന്നിലുള്ളത്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനെതിരായ മോശം ഫോമാണ് ചേതേശ്വര്‍ പൂജാരയ്‌ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ രണ്ട് ഇന്നിംഗ്‌സിലും പുജാരയ്ക്ക് അർധസെഞ്ചുറി പോലും നേടാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് പുറത്താവുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയാല്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്താമെന്ന സൂചന പൂജാരയ്‌ക്ക് സെലക്‌ടര്‍മാര്‍ നല്‍കിയിരുന്നു. ഇനി ഡിസംബര്‍ മാസത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് ടീം ഇന്ത്യക്ക് ടെസ്റ്റ് പരമ്പര വരാനുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ ഫോം തുടര്‍ന്നാല്‍ പൂജാരയെ ഇതിലേക്ക് പരിഗണിക്കാതിരിക്കാനാവില്ല. ടീം ഇന്ത്യക്കായി 103 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള പൂജാര 43.61 ശരാശരിയില്‍ 19 സെഞ്ചുറിയും 3 ഇരട്ട സെഞ്ചുറികളും 35 അര്‍ധസെഞ്ചുറികളും സഹിതം 7195 റണ്‍സ് നേടിയിരുന്നു. 206 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി.

Read more: മനംകവർന്ന് മുഹമ്മദ് സിറാജ്; ബാർബഡോസിലെ യുവതാരങ്ങള്‍ക്ക് ബാറ്റും ഷൂസും സമ്മാനം- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

468 ദിവസത്തെ കാത്തിരിപ്പിനുശേഷം റായ്പൂരില്‍ 'സൂര്യൻ'ഉദിച്ചു, ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത
ഉദിച്ചുയര്‍ന്ന് സൂര്യകുമാര്‍, ഇഷാന്‍ കിഷനും അര്‍ധ സെഞ്ചുറി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം