വിന്‍ഡീസ് രണ്ടും കല്‍പ്പിച്ച് തന്നെ; വിരമിക്കലിന് ശേഷം തിരിച്ചെത്തിയ ബ്രാവോ ദേശീയ ടീമില്‍

Published : Jan 13, 2020, 01:29 PM IST
വിന്‍ഡീസ് രണ്ടും കല്‍പ്പിച്ച് തന്നെ; വിരമിക്കലിന് ശേഷം തിരിച്ചെത്തിയ ബ്രാവോ ദേശീയ ടീമില്‍

Synopsis

വെറ്ററന്‍ താരം ഡ്വെയ്ന്‍ ബ്രാവോയെ ഉള്‍പ്പെടുത്തി അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. 36കാരനായ ബ്രാവോ 2018ല്‍ വിരമിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ഡിസംബറില്‍ തീരുമാനം മാറ്റി ദേശീയ ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ആന്റിഗ്വ: വെറ്ററന്‍ താരം ഡ്വെയ്ന്‍ ബ്രാവോയെ ഉള്‍പ്പെടുത്തി അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. 36കാരനായ ബ്രാവോ 2018ല്‍ വിരമിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ഡിസംബറില്‍ തീരുമാനം മാറ്റി ദേശീയ ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. 2016ല്‍ ബ്രാവോ അവസാനമായി വിന്‍ഡീസ് ജേഴ്‌സിയില്‍ ടി20 കളിച്ചത്. റോവ്മാന്‍ പവലിനേയും ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്.

ടി20 ലോകകപ്പ് മുന്നില്‍കണ്ടാണ് പരിചയസമ്പന്നനായ താരത്തെ ടീമിലേക്ക് തിരിച്ചുവിളിച്ചത്. താരത്തിന്റെ വരവ് ഡെത്ത് ബൗളിങ്ങിന്റെ ആഴം കൂട്ടുമെന്ന് സെലക്റ്റര്‍ റോജര്‍ ഹാര്‍പര്‍ പറഞ്ഞു. പരിക്ക് കാരണം ഫാബിയന്‍ അലന്‍, കീമോ പോള്‍ എന്നിവരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ജോലിഭാരം പരിഗണിച്ച് ജേസണ്‍ ഹോള്‍ഡറേയും മാറ്റിനിര്‍ത്തിയിട്ടുണ്ട്. ജനുവരി 15നാണ് ആദ്യ മത്സരം. മൂന്ന് ടി20കളാണ് പരമ്പരയിലുള്ളത്. 

വിന്‍ഡീസ് ടീം: കീറണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഡ്വെയ്ന്‍ ബ്രാവോ, ഷെല്‍ഡണ്‍ കോട്ട്‌റെല്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ബ്രന്‍ഡണ്‍ കിംഗ്, എവിന്‍ ലൂയിസ്, ഖാരി പിയറെ, നിക്കോളാസ് പൂരന്‍, റോവ്മാന്‍ പവല്‍, ഷെര്‍ഫാനെ റുതര്‍ഫോര്‍ഡ്, ലെന്‍ഡെല്‍ സിമോണ്‍സ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍, കെസ്‌റിക്ക് വില്യംസ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐസിസിക്ക് കനത്ത തിരിച്ചടി, ഇന്ത്യയും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഒരുമിച്ചെതിര്‍ത്തു; ചാമ്പ്യൻസ് ലീഗ് ടി20 തിരികെ വരില്ല
ഇന്ത്യൻ താരങ്ങൾ മാപ്പ് പറയണമെന്ന നിബന്ധന തള്ളി, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്ഥാൻ പിന്മാറി