കൊവിഡ്: അവസാന നിമിഷം ട്വിസ്റ്റ്; മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചു

Published : Sep 10, 2021, 01:34 PM ISTUpdated : Sep 10, 2021, 02:18 PM IST
കൊവിഡ്: അവസാന നിമിഷം ട്വിസ്റ്റ്; മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചു

Synopsis

ഇന്ത്യൻ ക്യാമ്പിലെ കൊവിഡ് ആശങ്കയാണ് കാരണം. കളിക്കാൻ തയ്യാറെല്ലെന്ന് ഇന്ത്യൻ ടീം അറിയിക്കുകയായിരുന്നു. 

മാഞ്ചസ്റ്റർ: ഇം​ഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരം ഉപേക്ഷിച്ചു. ഇന്ത്യൻ ക്യാമ്പിലെ കൊവിഡ് ആശങ്കയാണ് കാരണം. കളിക്കാൻ തയ്യാറല്ലെന്ന് ഇന്ത്യൻ ടീം അറിയിക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതായി ഇം​ഗ്ലീഷ് ക്രിക്കറ്റ് ബോർഡ് വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു. 

മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പടെ ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിലെ നാല് പേർക്ക് ഇതിനകം കൊവിഡ് പിടിപെട്ടത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ ഇന്ത്യൻ ടീമിലെ താരങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നെങ്കിലും സുരക്ഷ മുൻനിർത്തി താരങ്ങൾ മത്സരത്തിന് വിസമ്മതിക്കുകയായിരുന്നു. 

കൊവിഡിൽ കുടുങ്ങി മാഞ്ചസ്റ്റർ ടെസ്റ്റ്; മത്സരം മാറ്റിയെന്ന് ഡികെയുടെ ട്വീറ്റ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

16,700 കോടിയുടെ കച്ചവടത്തിനൊടുവില്‍ ആർസിബിയുടെ പേര് മാറുമോ?, ആരാധകരുടെ ആശങ്കയ്ക്ക് മറുപടിയുമായി അനന്യ ബിർള
'ഇവിടെ ചില സ്കൂൾ കുട്ടികളുണ്ട്'; ഷഹീൻ അഫ്രീദിക്കും റിസ്‌വാനുമെതിരെ വാർത്താസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് ഡേവിഡ് വാർണർ