
സതാംപ്‌ടണ്‍: കൊവിഡ് പ്രതിസന്ധിക്കിടെ ടെസ്റ്റ് ക്രിക്കറ്റ് തിരിച്ചുവന്നിരിക്കുന്നു. സതാംപ്‌ടണില്‍ ഇംഗ്ലണ്ട്- വിന്‍ഡീസ് ആദ്യ ടെസ്റ്റ് പുരോഗമിക്കുന്നത് കര്‍ശന സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാണ്. എന്നാല്‍ ടോസിനിടെ കൊവിഡ് പ്രോട്ടോക്കോള്‍ മറന്നുപോയി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സും വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും.
മഴമൂലം വൈകി തുടങ്ങിയ കളിയില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ ടോസിട്ട ഉടനെ പതിവ് ശൈലിയില്‍ സ്റ്റോക്‌സിന് ഹസ്‌തദാനം ചെയ്യാന്‍ ശ്രമിച്ചു ഹോള്‍ഡര്‍. 'പണി പാളി'യെന്ന് മനസിലായ ഉടനെ ഹസ്‌തദാനം ഒഴിവാക്കി കൈകൊണ്ട് തട്ടി തടിതപ്പി ഇരു നായകന്‍മാരും.
എന്നാല്‍ അവിടംകൊണ്ടും നാടകീയത അവസാനിച്ചില്ല. ഹസ്‌തദാനം പാടില്ല എന്ന കാര്യം മറന്നുപോയ ഇരു നായകന്‍മാര്‍ക്കും ഉപദേശം നല്‍കി കമന്‍റേറ്റര്‍മാര്‍. 'നിങ്ങളത് ചെയ്യാന്‍ പാടില്ലായിരുന്നു, കൈകള്‍ അണുമുക്തമാക്കാന്‍ മറക്കണ്ട' എന്നായിരുന്നു കമന്‍റേറ്റര്‍മാരുടെ വാക്കുകള്‍.
താരങ്ങളുടെയും സ്റ്റാഫിന്‍റെയും സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. കാണികള്‍ക്ക് പ്രവേശനമില്ലാത്ത സ്റ്റേഡിയത്തില്‍ ആദ്യദിനം മഴമൂലം കളി നിര്‍ത്തിവച്ചിരിക്കുമ്പോള്‍ നാല് ഓവറില്‍ ഒരു വിക്കറ്റിന് മൂന്ന് റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഓപ്പണര്‍ ഡോം സിബ്ലിയെ അക്കൗണ്ട് തുറക്കും മുന്‍പ് ഷാനോണ്‍ ഗബ്രിയേല്‍ പവലിയനിലേക്ക് മടക്കി. റോറി ബേണ്‍സും ജോ ഡെന്‍ലിയുമാണ് ക്രീസില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!