ജാന്‍സനും മള്‍ഡര്‍ക്കും മൂന്ന് വിക്കറ്റ് വീതം! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്

Published : Mar 01, 2025, 06:06 PM IST
ജാന്‍സനും മള്‍ഡര്‍ക്കും മൂന്ന് വിക്കറ്റ് വീതം! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്

Synopsis

ഒരു ഘട്ടത്തില്‍ മൂന്നിന് 37 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഫിലിപ്പ് സാള്‍ട്ട് (8) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി.

കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 180 റണ്‍സ് വിജയലക്ഷ്യം. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ മൂന്ന് വിക്കറ്റ് വീതം നേടിയ മാര്‍കോ ജാന്‍സന്‍, വിയാന്‍ മള്‍ഡര്‍ എന്നിവരാണ് തകര്‍ത്തത്. 37 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റനായി തന്റെ അവസാന മത്സരം കളിക്കുന്ന ജോസ് ബട്‌ലര്‍ 21 റണ്‍സെടുത്ത് പുറത്തായി. ഓസീസിനോടും അഫ്ഗാനോടും തോറ്റ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു.

ഒരു ഘട്ടത്തില്‍ മൂന്നിന് 37 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഫിലിപ്പ് സാള്‍ട്ട് (8) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ആദ്യ ഓവറില്‍ തന്നെ ജാന്‍സന് വിക്കറ്റ് നല്‍കുകയായിരുന്നും താരം. തന്റെ രണ്ടാം ഓവറില്‍ ജാമി സ്മിത്തിനേയും ജാന്‍സന്‍ മടക്കി. ഏഴാം ഓവറിന്റെ ബെന്‍ ഡക്കിന്റെ വിക്കറ്റ് കൂടി സ്വന്തമാക്കി ടോപ് ഓര്‍ഡറിന്റെ തകര്‍ച്ച പൂര്‍ത്തിയാക്കി. പിന്നീട് ജോ റൂട്ട് (37) - ഹാരി ബ്രൂക്ക് (19) സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ടീമിന്റെ രക്ഷകരാകുമെന്ന് കരുതിയിരിക്കെയാണ് ബ്രൂക്കിനെ, മഹാരാജ് പുറത്താക്കുന്നത്. സ്‌കോര്‍ 103ല്‍ നിന്ന് റൂട്ട് വിയാന്‍ മള്‍ഡറുടെ പന്തിലും മടങ്ങി. ലിയാം ലിവിംഗ്സ്റ്റണ്‍ (9), ജാമി ഓവര്‍ട്ടോണ്‍ (11) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല. 

അഴിയാകുരുക്കായി മലയാളി താരം! കരുണ്‍ നായരെ തളയ്ക്കാനാവാതെ കേരളം; വിദര്‍ഭ ഡ്രൈവിംഗ് സീറ്റില്‍

ബട്‌ലര്‍ - ജോഫ്ര ആര്‍ച്ചര്‍ (25) സഖ്യം ചെറിയ ചെറുത്തുനില്‍പ്പ് നടത്തി. ഇരുവരും 41 റണ്‍സ് കൂട്ടിചേര്‍ത്തു. ആര്‍ച്ചര്‍ മടങ്ങിയതിന് പിന്നാലെ ബട്‌ലറും പവലിയനില്‍ തിരിച്ചെത്തി. ആദില്‍ റഷീദാണ് (2) പുറത്തായ മറ്റൊരു താരം. സാകിബ് മെഹ്മൂദ് (5) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജാമി ഓവര്‍ട്ടണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹ്മൂദ്.

ദക്ഷിണാഫ്രിക്ക: ട്രിസ്റ്റന്‍ സ്റ്റബ്സ്, റയാന്‍ റിക്കല്‍ടണ്‍, റാസി വാന്‍ ഡെര്‍ ഡസ്സെന്‍, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുഷ്താഖ് അലി ട്രോഫിയിയില്‍ ഹാട്രിക്കുമായി ഇന്ത്യൻ ഓള്‍ റൗണ്ടര്‍, എന്നിട്ടും ആന്ധ്രക്ക് തോല്‍വി
14 സിക്സ്, 9 ഫോര്‍, വൈഭവ് 95 പന്തില്‍ 171, അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ഹിമാലയന്‍ സ്കോറുയര്‍ത്തി ഇന്ത്യ