
സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ അഴിച്ചുപണി. ഓപ്പണര്‍ ഡോം സിബ്ലിയെ ഒഴിവാക്കി. അവസാന 15 ഇന്നിംഗ്സില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് സിബ്ലി നേടിയത്. സാക് ക്രോളിയെയും ഒഴിവാക്കിയിട്ടുണ്ട്. ട്വന്‍റി 20 സ്‌പെഷ്യലിസ്റ്റ് ഡേവിഡ് മലനെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു. മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് മലന്‍ ടെസ്റ്റ് ടീമിലെത്തുന്നത്.
തോളിന് പരിക്കേറ്റ പേസര്‍ മാര്‍ക്ക് വുഡിനെ നിലനിര്‍ത്തിയിട്ടുണ്ട്. പാകിസ്ഥാനെതിരായ പരമ്പരയിൽ തിളങ്ങിയ സീമര്‍ സാഖിബ് മഹ്മദൂമിനെയും ടീമിൽ ഉള്‍പ്പെടുത്തി. ഈ മാസം 25ന് ലീഡ്സിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. ലോര്‍ഡ്സില്‍ ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലാണ്. ട്രെന്‍ഡ് ബ്രിഡ്‌ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.
ലോര്‍ഡ്‌സ് ടെസ്റ്റില്‍ തോൽവിയുടെ വക്കിൽ നിന്ന് ഐതിഹാസിക വിജയത്തിലേക്ക് ഉയർത്തെഴുന്നേല്‍ക്കുകയായിരുന്നു ടീം ഇന്ത്യ. അവസാന ദിനം 151 റൺസ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആവേശം അവസാന മണിക്കൂറിലേക്ക് നീണ്ട അഞ്ചാം ദിനം തുടങ്ങുമ്പോൾ ഇംഗ്ലണ്ടിനായിരുന്നു ജയസാധ്യത. തുടക്കത്തിലെ റിഷഭ് പന്തിനെ നഷ്ടമായതോടെ ജയമുറപ്പിച്ച ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇന്ത്യ വാലിൽക്കുത്തി തല ഉയർത്തുകയായിരുന്നു
മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുമ്രയുടെയും പോരാട്ടവീര്യത്തിൽ തോൽക്കില്ലെന്ന് ഉറപ്പിച്ച ഇന്ത്യ പിന്നീട് ജയത്തിലേക്ക് പന്തെറിഞ്ഞു. അവസാന മണിക്കൂർ വരെ സമനിലക്കായി പൊരുതിയ ഇംഗ്ലണ്ടിനെ ഒടുവിൽ പേസ് കരുത്തിൽ എറിഞ്ഞിട്ട് ഇന്ത്യ ജയം കൈപ്പിടിയിലൊതുക്കി. സ്‌കോർ: ഇന്ത്യ 364, 298-8, ഇംഗ്ലണ്ട് 391, 120. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ജസ്പ്രീത് ബുമ്ര മൂന്നും ഇഷാന്ത് ശർമ രണ്ടും വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു. ഇന്ത്യക്കായി ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ കെ എൽ രാഹുലാണ് കളിയിലെ താരം.
ശാസ്‌ത്രിക്ക് പകരം ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനാകില്ല? ഏറ്റവും പുതിയ വിവരങ്ങള്‍
ടി20 ലോകകപ്പില്‍ ആരാവും വിജയി; പ്രവചനവുമായി ദിനേശ് കാര്‍ത്തിക്
ഐപിഎല്‍: യുഎഇയില്‍ ഗില്‍ കളിക്കുമോ? പ്രതികരണവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!