
ലണ്ടന്‍: 16.25 കോടി മുടക്കിയാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. സിഎസ്‌കെയുടെ ചരിത്രത്തില്‍ ഏറ്റവും മൂല്യമേറിയ താരമാണ് സ്‌റ്റോക്‌സ്. സണ്‍റൈഴേസ്സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റസും അടക്കമുള്ള താരത്തിനായി വാശിയോടെ കളത്തിലുണ്ടായിരുന്നെങ്കിലും ചെന്നൈ ഉറച്ച് നിന്നതോടെ എല്ലാവരും അവസാനം മുട്ടുമടക്കുകയായിരുന്നു. സീസണില്‍ എം എസ് ധോണിക്ക് കീഴിലായിരിക്കും സ്‌റ്റോക്‌സ് കളിക്കുക.
നേരത്തെ രാജസ്ഥാന്‍ റോയല്‍സ്, റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ് എന്നിവര്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് സ്റ്റോക്‌സ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിലൂടെ താരം തിരിച്ചുവരുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്. വീണ്ടും ഐപിഎല്ലിലേക്കുള്ള വരവ് ആഘോഷമാക്കാനൊരുങ്ങുകയാണ് സ്‌റ്റോക്‌സ്. അതിനുള്ള സൂചന അദ്ദേഹം നല്‍കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് താരം പ്രതികരണം അറിയിച്ചത്. മുഴുവന്‍ മഞ്ഞ നിറത്തിലുള്ള ഒരു പ്രതലമാണ് സ്‌റ്റോക്‌സ് പങ്കുവച്ചത് ട്വീറ്റ് കാണാം...
ഇംഗ്ലീഷ് ടെസ്റ്റ് ടീം നായകന്‍ എന്ന നിലയില്‍ ഇപ്പോള്‍ മിന്നി തിളങ്ങുന്ന സ്റ്റോക്‌സിനെ ഇത്രയും തുക മുടക്കി ചെന്നൈ ഒന്നും കാണാതെയല്ല ടീമില്‍ എത്തിച്ചിട്ടുള്ളത്. ഇതുവരെയുള്ള എല്ലാ ഐപിഎല്‍ സീസണിലും ചെന്നൈയെ നയിച്ചത് അവരുടെ ഇതിഹാസ നായകന്‍ എം എസ് ധോണിയാണ്. എംഎസ്ഡി പാഡ് അഴിക്കുമ്പോള്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ കെല്‍പ്പുള്ളവനായുള്ള അന്വേഷണത്തിലാണ് ചെന്നൈ. അതിനുള്ള ഉത്തരമാണ് ബെന്‍ സ്റ്റോക്‌സില്‍ എത്തി നില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ വന്‍ തുക മുടക്കി ടീമിലെത്തിച്ചത് മുംബൈ ഇന്ത്യന്‍സാണ്. 17.50 കോടി രൂപയാണ് ഗ്രീനിനെ മുംബൈ സ്വന്തമാക്കിയത്. ഗ്രീനിനായി മുംബൈ ഇന്ത്യന്‍സാണ് ആദ്യം വിളിച്ച് തുടങ്ങിയത്. ആദ്യം ആര്‍സിബി കൂടെ വിളിച്ചെങ്കിലും ഏഴ് കോടി കടന്നതോടെ വിട്ടു. പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സുമായാണ് മുംബൈ ഗ്രീനിനായി മത്സരിച്ച് വിളിച്ചത്. മുംബൈ രണ്ടും കല്‍പ്പിച്ചായിരുന്നു. എതിര്‍ ടീം കൂട്ടി വിളിച്ചാല്‍ അല്‍പ്പനേരം പോലും ആലോചിക്കാതെ തന്നെ കൂട്ടി വിളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ വില 17 കോടിയും കടന്നതോടെ ഡല്‍ഹിയും ലേലത്തില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.
എംബാപ്പെയോട് അതിര് കടന്ന പരിഹാസം, എമിക്ക് പണി വരുന്നു? താരത്തോട് സംസാരിക്കുമെന്ന് ക്ലബ്ബ് പരിശീലകൻ