വര്‍ണവിവേചനത്തിനെതിരെ നിലപാട് പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും

Published : Jul 02, 2020, 09:40 PM IST
വര്‍ണവിവേചനത്തിനെതിരെ നിലപാട് പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും

Synopsis

കറുത്തവര്‍ഗക്കാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും വര്‍ണവിവേചനത്തിനെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും തങ്ങളുടെ നടപടി ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്

ലണ്ടന്‍: ജോര്‍ജ്ജ് ഫ്ലോയ്ഡെന്ന കറുത്തവര്‍ഗക്കാരന്‍ അമേരിക്കന്‍ പോലീസിന്റെ ക്രൂരതയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ലോകമെമ്പാടും പടര്‍ന്ന 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍'  പ്രതിഷേധത്തിന് പിന്തുണയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും. ഈ മാസം എട്ടിന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ജേഴ്സിയില്‍ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്നെഴുതിയാവും ഇംഗ്ലണ്ട് കളിക്കാനിറങ്ങുക.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി വെസ്റ്റ് ഇന്‍ഡീസ് ടീമും ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്നെഴുതിയ ജേഴ്സിയുമായി കളത്തിലറങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ തീരുമാനവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും രംഗത്തെത്തിയിരിക്കുന്നത്. മത്സരത്തിനിറങ്ങുന്ന ജേഴ്സിയിലെ കോളറില്‍ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്നെഴുതിയാവും ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും ഗ്രൗണ്ടിലിറങ്ങുക.

കറുത്തവര്‍ഗക്കാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും വര്‍ണവിവേചനത്തിനെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും തങ്ങളുടെ നടപടി ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പറഞ്ഞു. തീരുമാനത്തിന് ഇംഗ്ലണ്ട് ടീം അംഗങ്ങളുടെയും ടീം മാനേജ്മെന്റിന്റെയും പൂര്‍ണ പിന്തുണയുണ്ടെന്നും റൂട്ട് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

നിറത്തിന്റെ പേരില്‍ ഒരാളെ വിലയിരുത്തുമ്പോള്‍ ഞങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും കറുത്തവരും, ഏഷ്യക്കാരും, ഗോത്ര ന്യൂനപക്ഷങ്ങളും കടന്നുപോകുന്ന മാനസികാവസ്ഥയെക്കുറിച്ച് ശരിക്കും മനസിലായിട്ടില്ലായിരുന്നുവെന്നും ഈ നടപടിയിലൂടെ സ്വയം മനസിലാക്കാനും മറ്റുള്ളവരില്‍ അവബോധം സൃഷ്ടിക്കാനും കഴിയുമെന്നാണ് പ്രതീക്ഷയെന്നും റൂട്ട് വ്യക്തമാക്കി.

ബുധനാഴ്ച സതാംപ്ടണിലാണ് ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. കൊറോണ വൈറസ് ബാധ ലോകമെമ്പാടും വ്യാപിച്ചശേഷം നടക്കുന്ന ആദ്യ ക്രിക്കറ്റ് പരമ്പരയാണിത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിന് വഴിയൊരുക്കി സൂര്യകുമാര്‍ യാദവ്, ലോകകപ്പിന് മുൻമ്പുള്ള അവസാന അങ്കത്തിനായി ഇന്ത്യയും ന്യൂസിലന്‍ഡും തിരുവനന്തപുരത്ത്
'ഇനിയും എത്ര അവസരങ്ങൾ വേണം'; സഞ്ജുവിനെതിരെ ചാഹലിന്‍റെ 'ഗൂഗ്ലി'; ഇഷാൻ കിഷൻ വരണമെന്ന് നിർദ്ദേശം