പ്രണയ സാഫല്യം; ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും വിവാഹിതരായി

Published : May 30, 2022, 09:33 PM IST
പ്രണയ സാഫല്യം; ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും വിവാഹിതരായി

Synopsis

2020 സെപ്റ്റംബറില്‍ വിവഹം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തോടെ വിവാഹം നീട്ടി വയ്ക്കുകയായിരുന്നു.

ലണ്ടന്‍: അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും വിവാഹിതരായി. 2017 ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗങ്ങളാണ് ഇരുവരും. 2019 ഒക്ടോബറിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. 2020 സെപ്റ്റംബറില്‍ വിവഹം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തോടെ വിവാഹം നീട്ടി വയ്ക്കുകയായിരുന്നു.

ദക്ഷിണ ആഫ്രിക്കയുടെ മരിസാന്‍ കാപ്പ്-ഡെയിന്‍ വാന്‍ നീകെര്‍ക്ക്, ന്യൂസിലന്‍ഡിന്റെ അമി സാറ്റര്‍ത്ത്‌വെയ്റ്റ്- ലിയ തഹുഹു തുടങ്ങിയ ക്രിക്കറ്റ് കളത്തിലെ  വര്‍ഗ ദമ്പതികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണിപ്പോള്‍ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും. 2017 ലോകകപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നായി369 റണ്‍സ് നേടിയ താരമാണ്  നാറ്റ് സ്‌കീവര്‍ . 

 ഇംഗ്ലണ്ട് ക്രിക്കറ്റ് ട്വിറ്ററിലൂടെ ഇരുവരേയും ഔദ്യോഗികമായി അഭിനന്ദനം അറിയിച്ചിട്ടുണ്ട്.  മുന്‍ ഇംഗ്ലണ്ട് പേസര്‍ ഇസ ഗുഹ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇരുവരുടെയും വിവാഹത്തിന്റെ ചിത്രം പങ്കുവെച്ചു.  താരങ്ങള്‍ക്ക് ആശംസകളുമായി ക്രിക്കറ്റ് ലോകം എത്തിയിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

റണ്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് രോഹിത്, 20000 ക്ലബ്ബില്‍, സച്ചിനും കോലിക്കും ദ്രാവിഡിനും പിന്നില്‍ നാലാമത്
റിവ്യു എടുക്കാന്‍ രാഹുലിനോട് കെഞ്ചി കുല്‍ദീപ്, ചിരിയടക്കാനാവാതെ തിരിച്ചയച്ച് രോഹിത്-വീഡിയോ