
മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടെസ്റ്റിനുള്ള 14 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. കൊവിഡ് ബയോ സെക്യൂര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതിന് രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട ജോഫ്ര ആര്‍ച്ചറും 14 അംഗ ടീമിലുണ്ട്. രണ്ടാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ച ജെയിംസ് ആന്‍ഡേഴ്സണും മാര്‍ക്ക് വുഡും ടീമില്‍ ഇടം നേടി. ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് കളിക്കാനാവുമോ എന്ന കാര്യം സംശയത്തിലാണെങ്കിലും സ്റ്റോക്സിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്റ്റോക്സിന് നേരിയ പരിക്കുണ്ടെഹ്കിലും മൂന്നാം ടെസ്റ്റില്‍ കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് താക്കീത് ലഭിച്ചതിന് പിന്നാസെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വംശീയ അധിക്ഷേപങ്ങളെ തുടര്‍ന്ന് മൂന്നാം ടെസ്റ്റില്‍ കളിക്കുന്ന കാര്യം സംശയത്തിലാണെന്ന് ആര്‍ച്ചര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മൂന്ന് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ജയിച്ചപ്പോള്‍ മഴമൂലം ഒരു ദിവസം നഷ്ടമായിട്ടും ബെന്‍ സ്റ്റോക്സിന്റെ ഓള്‍ റൗണ്ട് മികവില്‍ രണ്ടാം ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചിരുന്നു. മൂന്നാം ടെസ്റ്റ് ജയിച്ച് പരമ്പര സ്വന്തമാക്കിയാല്‍ 1988നുശേഷം ഇംഗ്ലണ്ടില്‍ പരമ്പര നേടുന്ന ആദ്യ വിന്‍ഡീസ് നായകനെന്ന റെക്കോര്‍ഡ് ജേസണ്‍ ഹോള്‍ഡര്‍ക്ക് സ്വന്തമാവും. വിന്‍ഡീസ് രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: Joe Root, James Anderson, Jofra Archer, Dominic Bess, Stuart Broad, Rory Burns, Jos Buttler, Zak Crawley, Sam Curran, Ollie Pope, Dom Sibley, Ben Stokes, Chris Woakes, Mark Wood.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!