എഡ്ജ്ബാസ്റ്റണില്‍ മഴയുടെ കളി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

Published : Jul 01, 2022, 04:54 PM IST
എഡ്ജ്ബാസ്റ്റണില്‍ മഴയുടെ കളി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

Synopsis

ആദ്യ ആറോവര്‍ പിടിച്ചു നിന്ന ഇരുവരും ചേര്‍ന്ന് 27 റണ്‍സടിച്ചു. എന്നാല്‍ ഏഴാം ഓവരില്‍ ശുഭ്മാന്‍ ഗില്ലിനെ മടക്കി ആന്‍ഡേഴ്സണ്‍ വിക്കറ്റ് വേട്ട തുടങ്ങി. 24 പന്തില്‍ നാലു ബൗണ്ടറികളോടെ 17 റണ്‍സായിരുന്നു ഗില്ലിന്‍റെ സംഭാവന. വണ്‍ ഡൗണായി എത്തിയ ഹനുമാ വിഹിരിക്കൊപ്പം പൂജാര പിടിച്ചു നിന്നെങ്കിലും സ്കോര്‍ ബോര്‍ഡ് മന്ദഗതിയാലാണ് മുന്നോട്ട് പോയത്.

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍(England vs India) ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിന്‍റെയും ചേതേശ്വര്‍ പൂജാരയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. ജെയിംസ് ആന്‍ഡേഴ്സനാണ് ഇരുവരെയും പുറത്താക്കിയത്. 

ആദ്യദിനം ലഞ്ചിന് മുമ്പെ മഴ എത്തിയപ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ്. 14 റണ്‍സുമായി ഹനുമാ വിഹാരിയും ഒരു റണ്ണോടെ വിരാട് കോലിയുമാണ് ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓപ്പണറായി ചേതേശ്വര്‍ പൂജാരയാണ് ഷുഭ്മാന്‍ ഗില്ലിനൊപ്പം ഇറങ്ങിയത്. പൂജാരയും ഗില്ലും ചേര്‍ന്ന് ആന്‍ഡേഴ്സണെയും ബ്രോഡിനെയും പോട്ടിനെയും ഫലപ്രദമായി നേരിട്ടപ്പോള്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്.

ആദ്യ ആറോവര്‍ പിടിച്ചു നിന്ന ഇരുവരും ചേര്‍ന്ന് 27 റണ്‍സടിച്ചു. എന്നാല്‍ ഏഴാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ മടക്കി ആന്‍ഡേഴ്സണ്‍ വിക്കറ്റ് വേട്ട തുടങ്ങി. 24 പന്തില്‍ നാലു ബൗണ്ടറികളോടെ 17 റണ്‍സായിരുന്നു ഗില്ലിന്‍റെ സംഭാവന. വണ്‍ ഡൗണായി എത്തിയ ഹനുമാ വിഹിരിക്കൊപ്പം പൂജാര പിടിച്ചു നിന്നെങ്കിലും സ്കോര്‍ ബോര്‍ഡ് മന്ദഗതിയാലാണ് മുന്നോട്ട് പോയത്.

46 പന്തില്‍ 13 റണ്‍സെടുത്ത പൂജാരയെ ആന്‍ഡേഴ്സണ്‍ സ്ലിപ്പില്‍ സാക്ക് ക്രോളിയുടെ കൈകളിലെത്തിച്ച് ഇന്ത്യയുടെ പ്രതിരോധ മതില്‍ പൊളിച്ചു. നാലാം നമ്പറില്‍ ക്രീസിലെത്തിയ വിരാട് കോലിയും ഹനുമാ വിഹാരിയും പിടിച്ചു നില്‍ക്കുമെന്നാണ് ഇന്ത്യയുടെ ഇനിയുള്ള പ്രതീക്ഷ.

നേരത്തെ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്സ്(Ben Stokes) ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ വർഷം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് വ്യാപനത്തെ തുടർന്ന് പുനക്രമീകരിച്ചതാണ് എഡ്‍ജ്ബാസ്റ്റണില്‍ ഇന്നുമുതല്‍ നടക്കുന്ന മത്സരം. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. 

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Shubman Gill, Cheteshwar Pujara, Hanuma Vihari, Virat Kohli, Shreyas Iyer, Rishabh Pant(w), Ravindra Jadeja, Shardul Thakur, Mohammed Shami, Mohammed Siraj, Jasprit Bumrah(c)

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: Alex Lees, Zak Crawley, Ollie Pope, Joe Root, Jonny Bairstow, Ben Stokes(c), Sam Billings(w), Matty Potts, Stuart Broad, Jack Leach, James Anderson

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആഷസ്: ഹേസല്‍വുഡിന് പരമ്പര നഷ്ടമാകും; പാറ്റ് കമ്മിന്‍സ് തിരിച്ചെത്തി
സൂര്യക്ക് ടി20യില്‍ 9000 റണ്‍സ് തികയ്ക്കാന്‍ അവസരം; സഞ്ജുവിനേയും കാത്ത് മറ്റൊരു നാഴികക്കല്ല്