
ഏജ്ബാസ്റ്റണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. ന്യൂസിലന്‍ഡിനെതിരെ കളിച്ചപോലെ ഇന്ത്യക്കെതിരെയും ആക്രമണശൈലി തന്നെയായിരിക്കും ഇംഗ്ലണ്ട് പിന്തുടരുകയെന്ന് ന്യൂസിലന്‍ഡിനെിരായ പരമ്പര ജയത്തിനുശേഷം സ്റ്റോക്സ് പറഞ്ഞു. പുതിയ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിനും പുതിയ നായകന്‍ ബെന്‍ സ്റ്റോക്സിനും കീഴില്‍ കളിച്ച ആദ്യ പരമ്പര തന്നെ തൂത്തുവാരിയാണ് ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന ഏക ടെസ്റ്റിനിറങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെ നടന്ന അഞ്ച് മത്സര പരമ്പരയിലെ പൂര്‍ത്തിയാക്കാതെ പോയ അവസാന ടെസ്റ്റാണിത്. നിലവില്‍ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. വിരാട് കോലിയുടെ നേതൃത്വത്തിലാണ് അന്ന് ഇന്ത്യ ഇറങ്ങിയതെങ്കില്‍ ഇത്തവണ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. കൊവിഡ് ബാധിതനായ രോഹിത്തിന് കളിക്കാനായില്ലെങ്കില്‍ റിഷഭ് പന്തോ ജസ്പ്രീത് ബുമ്രയോ ആര്‍ അശ്വിനോ ആകും ഇന്ത്യയെ ടെസ്റ്റില്‍ നയിക്കുക.
രോഹിത് ഇല്ലെങ്കില്‍ അവന്‍ നായകനാവട്ടെ, റിഷഭ് പന്തിന് പക്വതയില്ലെന്ന് മുന്‍ പാക് താരം
ന്യൂസിലന്‍ഡിനെതിരെ കളിച്ച അതേ ശൈലി തന്നെയാവും ഇന്ത്യക്കെതിരെയും പിന്തുടരുകയെന്ന് സ്റ്റോക് മത്സരത്തിലെ സമ്മാനദാന ചടങ്ങില്‍ പറഞ്ഞു. ക്യാപ്റ്റനായി ചുമതലയേറ്റെടുത്തപ്പോള്‍ മത്സരഫലത്തെക്കുറിച്ചല്ല മനോഭാവത്തെക്കുറിച്ചാണ് താന്‍ ചിന്തിച്ചതെന്നും ടെസ്റ്റ് ക്രിക്കറ്റിനെ എങ്ങനെ കൂടുതല്‍ അസ്വാദ്യകരമാക്കാമെന്നാണ് ഇംഗ്ലണ്ട് ടീമിന്‍റെ ചിന്തയെന്നും സ്റ്റോക്സ് പറഞ്ഞു.
ആസ്വദിച്ച് കളിക്കാനായാല്‍ ഫലവും അനലുകൂലമാവും എന്നതിന് തെളിവാണ് കിവീസിനെതിരായ പരമ്പര വിജയം. അതും വേഗത്തിലും അവിശ്വസനീയവുമായാണ് ഞങ്ങള്ർ നേടിയെടുത്തത്. മൂന്നാം ടെസ്റ്റില്‍ 55-6 എന്ന നിലയില്‍ തകര്‍ന്നശേഷം ഞങ്ങള്‍ ടെസ്റ്റ് ജയിച്ച് പരമ്പര തൂത്തുവാരി. അത് നേടിയ രീതിയാണ് എറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്നത്. കാരണം, 55-6ലേക്ക് വീണപ്പോള്‍ പ്രതിരോധ ക്രിക്കറ്റ് കളിക്കാന്‍ ഞങ്ങളാരും തയാറായില്ലെന്നും സ്റ്റോക്സ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!