ഇന്ത്യന്‍ വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം

By Web TeamFirst Published Jul 3, 2021, 6:41 PM IST
Highlights

ഹീതര്‍ നൈറ്റ് (31), നതാലി സ്‌കിവര്‍ (14) എന്നിവരാണ് ക്രീസില്‍. സ്‌നേഹ് റാണ, ശിഖ പാണ്ഡെ എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്.

ലണ്ടന്‍: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 24 ഓവറില്‍ രണ്ടിന് 105 എന്ന നിലയിലാണ്. ലോറന്‍ വിന്‍ഫീല്‍ഡ് ഹില്‍ (36), താമി ബ്യൂമോണ്ട് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഹീതര്‍ നൈറ്റ് (46), നതാലി സ്‌കിവര്‍ (18) എന്നിവരാണ് ക്രീസില്‍. സ്‌നേഹ് റാണ, ശിഖ പാണ്ഡെ എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്.

ആദ്യത്തെ രണ്ട് ഏകദിനങ്ങളും ജയിച്ച ഇംഗ്ലണ്ട് നേരത്തെ പരമ്പ സ്വന്തമാക്കിയിരുന്നു. സമ്പൂര്‍ണ പരാജയം ഒഴിവാക്കാനാണ് ഇന്ത്യ ഇറങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ ആതിഥേയര്‍ക്ക് ബ്യൂമോണ്ടിന്റെ വിക്കറ്റ് നഷ്ടമായി. ശിഖയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നീട് ക്രീസിലെത്തിയ ബ്യൂമോണ്ട് സഖ്യം 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിന്‍ഫീല്‍ഡിനെ ശിഖയുടെ കൈകളിലെത്തിച്ച് റാണ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 

നൈറ്റിനൊപ്പം ഒത്തുച്ചേര്‍ന്ന സ്‌കിവര്‍ ഇതുവരെ 37 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഏകദിന പരമ്പരയ്ക്ക് മുമ്പ് നടന്ന ഏക ടെസ്റ്റിലും ഇംഗ്ലണ്ട് ജയിച്ചിരുന്നു. മൂന്ന് ടി20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയും ബാക്കിയുണ്ട്. 

click me!