പാകിസ്ഥാനെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്! ലോകകപ്പിനൊരുങ്ങുന്ന ടീമുകള്‍ക്ക് മുന്നറിയിപ്പ്; ജയം ഏഴ് വിക്കറ്റിന്

Published : May 31, 2024, 09:04 AM IST
പാകിസ്ഥാനെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്! ലോകകപ്പിനൊരുങ്ങുന്ന ടീമുകള്‍ക്ക് മുന്നറിയിപ്പ്; ജയം ഏഴ് വിക്കറ്റിന്

Synopsis

ഒന്നാം വിക്കറ്റില്‍ സാള്‍ട്ട് - ബട്‌ലര്‍ സഖ്യം 82 റണ്‍സ് ചേര്‍ത്തു. ഏഴാം ഓവറില്‍ സാള്‍ട്ട് മടങ്ങിയെങ്കിലും ഇംഗ്ലണ്ട് അപ്പോഴേക്കും വിജയമുറപ്പിച്ചിരുന്നു.

ലണ്ടന്‍: പാകിസ്ഥാനെതിരെ ടി20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. നാലാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.5 ഓറില്‍ 157ന് എല്ലാവരും പുറത്തായി. ലിയാം ലിവിംഗ്സ്റ്റണ്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 15.3 ഓവറില്‍ മൂന്ന്് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഫിലിപ് സാള്‍ട്ട് (45), ജോസ് ബട്‌ലര്‍ (39) എന്നിവരാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റും നേടിയത് ഹാരിസ് റൗഫാണ്. പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ മഴ മുടക്കിയിരുന്നു. 

ഒന്നാം വിക്കറ്റില്‍ സാള്‍ട്ട് - ബട്‌ലര്‍ സഖ്യം 82 റണ്‍സ് ചേര്‍ത്തു. ഏഴാം ഓവറില്‍ സാള്‍ട്ട് മടങ്ങിയെങ്കിലും ഇംഗ്ലണ്ട് അപ്പോഴേക്കും വിജയമുറപ്പിച്ചിരുന്നു. 24 പന്തുകള്‍ നേരിട്ട സാള്‍ട്ട് രണ്ട് സിക്‌സും ആറ് ഫോറും നേടി. ഒമ്പതാം ഓവറില്‍ ബട്‌ലറും മടങ്ങി. മൂന്നാമനായി ക്രീസിലെത്തിയ വില്‍ ജാക്‌സിന് അധികനേരം ആയുസുണ്ടായിരുന്നില്ല. എന്നാല്‍ ജോണി ബെയര്‍സ്‌റ്റോ (16 പന്തില്‍ 28) - ഹാരി ബ്രൂക്ക് (14 പന്തില്‍ 17) സഖ്യം ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. 

യുഎസില്‍ സൗകര്യങ്ങള്‍ കുറവ്, നിലവാരമില്ലാത്ത പിച്ച്! അതൃപ്തി പ്രകടിപ്പിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്

നേരത്തെ, മധ്യനിര ബാറ്റര്‍മാര്‍ പാടേ നിരാശപ്പെടുത്തിയപ്പോള്‍ പാകിസ്ഥാന്‍ കുഞ്ഞന്‍ സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു. 38 റണ്‍സെടുത്ത ഉസ്മാന്‍ ഖാനാണ് ടോപ് സകോറര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം 36 റണ്‍സെടുത്ത് പുറത്തായി. മുഹമ്മദ് റിസ്‌വാന്‍ (23), ഇഫ്തികര്‍ അഹ്മ്മദ് (21), നസീം ഷാ (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മധ്യനിര താരങ്ങളായ ഫഖര്‍ സമാന്‍ (9), ഷദാബ് ഖാന്‍ (0), അസം ഖാന്‍ (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

ഷഹീന്‍ അഫ്രീദി (0), ഹാരിസ് റൗഫ് (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് ആമിര്‍ (0) പുറത്താവാതെ നിന്നു. ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ദാന്‍, മൊയീന്‍ അലി എന്നിവര്‍ ഇംഗ്ലണ്ടിന് വേണ്ടി ഓരോ വിക്കറ്റ് വീഴ്ത്തി.

PREV
click me!

Recommended Stories

സൂര്യക്ക് ടി20യില്‍ 9000 റണ്‍സ് തികയ്ക്കാന്‍ അവസരം; സഞ്ജുവിനേയും കാത്ത് മറ്റൊരു നാഴികക്കല്ല്
സ്റ്റീവന്‍ സ്മിത്തും ക്വിന്റണ്‍ ഡി കോക്കും ഐപിഎല്‍ താരലേലത്തിന്; ചുരുക്കപട്ടിക ആയി