
പെര്‍ത്ത്: ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം പന്തെടുക്കും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ അഫ്ഗാനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരമാണിത്. ഇരുവരേയും കൂടാതെ ആതിഥേയരായ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ശ്രീലങ്ക, അയര്‍ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പ് ഒന്നിലെ മറ്റു ടീമുകള്‍. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയയെ തോല്‍പ്പിപ്പിച്ചിരുന്നു.
അഫ്ഗാനിസ്ഥാന്‍: ഹസ്രത്തുള്ള സസൈ, റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, ഉസ്മാന്‍ ഗനി, നജീബുള്ള സ്ദ്രാന്‍, മുഹമ്മദ് നബി, അഹ്മത്തുള്ള ഒമര്‍സൈ, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, ഫരീദ് അഹമ്മദ് മാലിക്ക്, ഫസല്‍ഹഖ് ഫാറൂഖി.
ഇംഗ്ലണ്ട്: ജോസ് ബട്‌ലര്‍, അലക്‌സ് ഹെയ്ല്‍സ്, ഡേവിഡ് മലാന്‍, ബെന്‍ സ്‌റ്റോക്‌സ്, ഹാരി ബ്രൂക്ക്, മൊയീലന്‍ അലി, ലിയാം ലിവിംഗ്‌സറ്റണ്‍, സാം കറന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, മാര്‍ക് വുഡ്.
കോലിയും രോഹിത്തും സൂര്യകുമാറുമല്ല; ട്വന്‍റി 20 ലോകകപ്പിലെ റണ്‍വേട്ടക്കാരനെ പ്രവചിച്ച് പീറ്റേഴ്‌സണ്‍
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ 89 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് കിവീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി. പുറത്താവാതെ 92 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 17.1 ഓവറില്‍ 111ന് എല്ലാവരും പുറത്തായി. മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 25ന് ശ്രീലങ്കയ്ക്കെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം.