ENG vs IND : പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, നാല് മാറ്റങ്ങള്‍; ഇംഗ്ലണ്ട് ടീമില്‍ സാം കറനും പുറത്ത്

Published : Jul 10, 2022, 06:43 PM ISTUpdated : Jul 10, 2022, 06:45 PM IST
ENG vs IND : പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, നാല് മാറ്റങ്ങള്‍; ഇംഗ്ലണ്ട് ടീമില്‍ സാം കറനും പുറത്ത്

Synopsis

ന്ത്യ നാല് മാറ്റങ്ങള്‍ കൊണ്ടുവന്നു. ജസ്പ്രിത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ശ്രേയസ് അയ്യര്‍, ഉമ്രാന്‍ മാലിക്ക്, ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമിലെത്തി.

നോട്ടിംഗ്ഹാം: ഇന്ത്യക്കെതിരായ (ENG vs IND) മൂന്നാം ടി20യില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (Jos Buttler) സന്ദര്‍ശകരെ ബൗളിംഗിനയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. റീസെ ടോപ്‌ലി, ഫില്‍ സാള്‍ട്ട് എന്നിവര്‍ ടീമിലെത്തി. സാം കറന്‍, മാത്യു പാര്‍ക്കിന്‍സണ്‍ എന്നിവരാണ് പുറത്തായത്. ഇന്ത്യ നാല് മാറ്റങ്ങള്‍ കൊണ്ടുവന്നു. ജസ്പ്രിത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ശ്രേയസ് അയ്യര്‍, ഉമ്രാന്‍ മാലിക്ക്, ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമിലെത്തി. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു അര്‍ഷ്ദീപ് സിംഗിനെ വീണ്ടും പരിഗണിച്ചില്ല.

ഇന്ത്യ: രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, രവി ബിഷ്‌ണോയ്. 

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ഡേവിഡ് മലാന്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, ഹാരി ബ്രൂക്ക്‌സ്, മൊയീന്‍ അലി, ഫില്‍ സാള്‍ട്ട്, ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍, റീസെ ടോപ്‌ലി.  

മുന്‍കണക്ക്

ടി20 ചരിത്രത്തില്‍ 21 തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ 12 ജയവുമായി ഇന്ത്യക്ക് വ്യക്തമായ ലീഡുണ്ട്. 9 കളികളില്‍ ഇംഗ്ലണ്ട് ജയിച്ചു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ആറ് കളികളില്‍ അഞ്ചും നീലപ്പട ജയിച്ചതും ടീമിന് പ്രതീക്ഷ കൂട്ടുന്ന ഘടകമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍