
മുംബൈ: ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ ഓള്‍ടൈം ലോകകപ്പ് ഇലവനില്‍ ഇന്ത്യയില്‍ നിന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രം. ഇന്ത്യയുടെ ലോകകപ്പ് വീര നായകരായ എം എസ് ധോണിയും കപില്‍ ദേവും ഇടംപിടിച്ചില്ല എന്നതാണ് ശ്രദ്ധേയം. കപില്‍ 1983ലും ധോണി 2011ലും ഇന്ത്യയെ ലോകകപ്പ് ജയത്തിലേക്ക് നയിച്ച നായകരാണ്.
ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയുടെ 22 അംഗ സമിതിയാണ് ടീമിനെ തെരഞ്ഞെടുത്തത്. അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയുടെ നാല് താരങ്ങളും പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകളില്‍ നിന്ന് രണ്ട് വീതം താരങ്ങളും എക്കാലത്തെയും മികച്ച ലോകകപ്പ് ഇലവനിലുണ്ട്. ദക്ഷിണാഫ്രിക്കയിലും വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ഓരോ താരങ്ങള്‍ ടീമിലെത്തി. പാക്കിസ്ഥാനെ 1992ല്‍ ജേതാക്കളാക്കിയ ഇമ്രാന്‍ ഖാനാണ് ടീം നായകന്‍
സച്ചിനും ഗില്‍ക്രിസ്റ്റുമാണ് ടീമിന്‍റെ ഓപ്പണര്‍മാര്‍. നിര്‍ണായകമായ മൂന്നാം നമ്പറില്‍ മൂന്ന് ലോകകപ്പ് വിന്നറായ പോണ്ടിംഗ് ഇടംപിടിച്ചു. സര്‍ റിച്ചാര്‍ഡ്‌സ് നാലാമനും സംഗക്കാര അഞ്ചാമനുമാണ്. ഇമ്രാന്‍ ഖാനും ക്ലൂസ്‌നറുമാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. പേസര്‍മാരായി അക്രവും മഗ്രാത്തും ഇടംപിടിച്ചപ്പോള്‍ മുരളീധരനും വോണുമാണ് സ്‌പെഷലിസ്റ്റ് സ്‌പിന്നര്‍മാര്‍. ഗില്‍ക്രിസ്റ്റാണ് വിക്കറ്റ് കീപ്പര്‍.
Adam Gilchrist (wk), Sachin Tendulkar, Ricky Ponting, Sir Vivian Richards, Kumar Sangakkara, Imran Khan (c), Lance Klusener, Wasim Akram, Shane Warne, Muttiah Muralitharan, Glenn McGrath
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!