
ബംഗളൂരു: ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിന് എട്ടിന്റെ പണി. ബ്രിട്ടീഷ് എയര്‍വേസാണ് ഫാഫിന് പണികൊടുത്തത്. വിമാനം വൈകിയത് കാരണം ഫാഫിന് നാല് മണിക്കൂറ് എയര്‍പോര്‍ട്ടിലിരിക്കേണ്ടി വന്നു. മാത്രമല്ല, ദുബായില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനവും താരത്തിന് നഷ്ടമായി. പിന്നീട് 10 മണിക്കൂര്‍ കഴിഞ്ഞാണ് ഫാഫിന് ദുബായില്‍ നിന്നുള്ള വിമാനം കിട്ടിയത്.
ഇതുകാരണം കലപ്പിലാണ് ഫാഫ്. ഈ ദേഷ്യം അദ്ദേഹം ട്വിറ്ററില്‍ തീര്‍ക്കുകയും ചെയ്തു. ജീവിതത്തിലെ ഏറ്റവും മോശം വിമാനയാത്രയെന്നാണ് ഫാഫ് ട്വിറ്ററില്‍ കുറിച്ചിട്ടത്. ക്രിക്കറ്റ് കിറ്റ് ഇതുവരേയും എത്തിയില്ലെന്നും ഫാഫ് രണ്ടാമത്തെ ട്വീറ്റില്‍ പറഞ്ഞിട്ടുമുണ്ട്.
ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് താത്ക്കാലിക വിശ്രമമെടുത്ത ഡുപ്ലിസിയുടെ മടങ്ങിവരവ് കൂടിയാണിത്. ഒരുപക്ഷേ, അന്താരാഷ്ട്ര ജേഴ്‌സില്‍ ഫാഫിന്റെ അവസാന ഇന്ത്യന്‍ പര്യടനമായിരിക്കുമിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!