
ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിഹസിച്ച് ആരാധകര്‍. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ക്യാപ്റ്റനായി പരിഗണിക്കുന്ന താരമാണ് ഹാര്‍ദിക്. എന്നാല്‍ ബാറ്റുകൊണ്ട് വലിയ പ്രകടനമൊന്നും പുറത്തെടുക്കാന്‍ ഹാര്‍ദിക്കിനായില്ല. ക്യാപ്റ്റന്‍സി വളരധികം വിമര്‍ശിക്കപ്പെട്ടു.
അവസാന മത്സരത്തില്‍ ആദ്യ 10 ഓവറുകള്‍ക്ക് ശേഷം താനുള്‍പ്പെടെയുള്ള ബാറ്റര്‍മാര്‍ക്ക് റണ്‍നിരക്ക് ഉയര്‍ത്താന്‍ കഴിയാഞ്ഞതാണ് തോല്‍വിയില്‍ നിര്‍ണായകമായതെന്നും ക്യാപ്റ്റന്‍. മത്സരത്തില്‍ ഹാര്‍ദ്ദിക് 18 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായിരുന്നു. തോല്‍വിയില്‍ പലതും പഠിക്കാനുണ്ടെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ആരാധകര്‍ ട്രോളുമായെത്തിയത്. ചില ട്വീറ്റുകള്‍ വായിക്കാം....
മത്സരശേഷം ഹാര്‍ദിക് പറഞ്ഞതിങ്ങനെ... ''തോല്‍വിയിലും ഈ മത്സരങ്ങളില്‍ നിന്നെല്ലാം നമ്മള്‍ ചില പാഠങ്ങള്‍ പഠിക്കണം. പരമ്പര നഷ്ടത്തെക്കുറിച്ച് ഇപ്പോള്‍ അധികമായി ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. വലിയൊരു സീസണ്‍ നമ്മള്‍ക്ക് മുന്നിലുണ്ട്. ഏകദിന ലോകകപ്പും ഏഷ്യാ കപ്പും നടക്കാനരിക്കുന്നു. അതുകൊണ്ടു തന്നെ വല്ലപ്പോഴും തോല്‍ക്കുന്നത് നല്ലതാണ്. അതില്‍ നിന്ന് പലതും പഠിക്കാനുണ്ട്. ടീമിനായി കളിച്ച എല്ലാ താരങ്ങളെയും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു. ജയവും തോല്‍വിയുമെല്ലാം കളിയുടെ ഭാഗമാണ്. തോല്‍വിയില്‍ നിന്ന് എന്ത് പഠിക്കുന്നു എന്നതാണ് പ്രധാനം.'' ഹാര്‍ദിക് പറഞ്ഞു.
ട്രാന്‍സ്ഫര്‍ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടന്‍ തീരുമാനം! അല്‍ ഹിലാലിലെത്തുന്ന നെയ്മര്‍ക്ക് പരിഹാസം
''ഓരോ മത്സരങ്ങള്‍ക്കും മുന്നോടിയായുള്ള വലിയ പ്ലാനിംഗില്‍ ഞാന്‍ അധികം വിശ്വസിക്കുന്നില്ല. ക്യാപ്റ്റനെന്ന നിലയില്‍ ഓരോ മത്സര സാഹചര്യത്തിലും എന്താണോ എനിക്ക് ശരിയെന്ന് തോന്നുന്നത് അത് ചെയ്യുക എന്നതാണ് എന്റെ രീതി. ഈ പരമ്പരയില്‍ കളിച്ച ഓരോ കളിക്കാരനും ആത്മവിശ്വാസത്തോടെയാണ് കളിച്ചത്. ഓരോ സാഹചര്യങ്ങളിലും അവര്‍ ഉത്തരവാദിത്തമേറ്റെടുക്കാന്‍ മുന്നോട്ടുവന്നു. ക്യാപ്റ്റനെന്ന നിലയില്‍ അതാണ് തനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്ന കാര്യം.'' പാണ്ഡ്യ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!