ടി20 ലോകകപ്പില്‍ ഇവിടെയാണോ ഇന്ത്യ-പാക് പോരാട്ടം, അമേരിക്കയിലെ ലോകകപ്പ് വേദിയുടെ അവസ്ഥ കണ്ട് ഞെട്ടി ആരാധകര്‍

Published : Jan 15, 2024, 11:29 PM IST
ടി20 ലോകകപ്പില്‍ ഇവിടെയാണോ ഇന്ത്യ-പാക് പോരാട്ടം, അമേരിക്കയിലെ ലോകകപ്പ് വേദിയുടെ അവസ്ഥ കണ്ട് ഞെട്ടി ആരാധകര്‍

Synopsis

എന്നാല്‍ ഇന്ത്യ-പാക് മത്സരത്തിന് വേദിയാവേണ്ട ന്യൂയോര്‍ക്കിലെ ക്രിക്കറ്റ് ഗ്രൗണ്ടിന്‍റെ ഇപ്പോഴത്തെ വീഡിയോകളെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരിപ്പോള്‍.

ന്യൂയോര്‍ക്ക്:ഈ വര്‍ഷം ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതാദ്യമായി അമേരിക്ക കൂടി വേദിയാവുന്ന ലോകപപ്പില്‍ ന്യൂയോര്‍ക്കിലാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം നടക്കുക. ലോകകപ്പിന്‍റെ മത്സരക്രമം കഴിഞ്ഞ ദിവസം ഐസിസി പുറത്തിറക്കിയിരുന്നു.

എന്നാല്‍ ഇന്ത്യ-പാക് മത്സരത്തിന് വേദിയാവേണ്ട ന്യൂയോര്‍ക്കിലെ ക്രിക്കറ്റ് ഗ്രൗണ്ടിന്‍റെ ഇപ്പോഴത്തെ വീഡിയോകളെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരിപ്പോള്‍. ഗ്രാമങ്ങളിലെ കണ്ടം ക്രിക്കറ്റ് പോലും തോറ്റുപോകുന്ന തരത്തിലുള്ള ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിന്‍റെ വീ‍ഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ ബൗണ്ടറികള്‍ കടന്ന് ഓടിക്കൊണ്ടിരിക്കുന്നത്. ഔട്ട് ഫീല്‍ഡും പിച്ചുമെല്ലാം പരിതാപകരമായ അവസ്ഥയിലുള്ള ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിന്‍റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

ഇതിനെ വെല്ലുന്നൊരു ക്യാച്ചുണ്ടോ, കാണാം ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലെ‍ റൊമാരിയോ ഷെപ്പേർഡിന്‍റെ വണ്ടർ ക്യാച്ച്

എന്നാല്‍ ഇത് ഇന്ത്യ-പാക് മത്സരത്തിന് വേദിയാവുന്ന ഗ്രൗണ്ട് തന്നെയാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. എന്തായാലും വിഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി ആരാധകരാണ് കമന്‍റുമായി രംഗത്തെത്തിയിരിക്കുന്നത്.

രാജ്യാന്തര മത്സരങ്ങള്‍ക്ക് ഒരിക്കലും യോഗ്യമല്ലാത്ത ഗ്രൗണ്ടാണിതെന്നും നാട്ടിലെ കണ്ടം ക്രിക്കറ്റ് പോലും ഇതിലും മികച്ച ഗ്രൗണ്ടിലാണ് നടക്കാറുള്ളതെന്നും ആരാധകര്‍ കുറിച്്ചു. ജൂണ്‍ ഒന്നിന് തുടങ്ങുന്ന ലോകകപ്പില്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെ ന്യൂയോര്‍ക്കിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതേ വേദിയില്‍ ഒമ്പതിന് ഇന്ത്യ പാകിസ്ഥാനെ നേരിടും.മുന്‍ ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി 20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മത്സരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍