'മുംബൈ ലോബി' അടപടലം; രോഹിത്തിനെയും സംഘത്തെയും 'നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

Published : Sep 15, 2023, 10:22 PM ISTUpdated : Sep 15, 2023, 10:23 PM IST
 'മുംബൈ ലോബി' അടപടലം; രോഹിത്തിനെയും സംഘത്തെയും 'നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

Synopsis

ആദ്യ ഓവറില്‍ തന്നെ പൂജ്യനായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങി. വണ്‍ ഡൗണായി ക്രീസിലെത്തിയ അരങ്ങേറ്റക്കാരന്‍ തിലക് വര്‍മ ലീവ് ചെയ്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. അഞ്ച് റണ്‍സായിരുന്നു തിലകിന്‍റെ സംഭാവന. ഇഷാന്‍ കിഷനാകട്ടെ തുടര്‍ച്ചയായ എട്ടു ഡോട്ട് ബോളുകള്‍ കളിച്ചശേഷം സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പാടുപെട്ട് ഒടുവില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങി.

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ ബാറ്റിംഗ് നിര നിരാശപ്പെടുത്തിയപ്പോള്‍ സെഞ്ചുറിയുമായി തല ഉയര്‍ത്തി നിന്നത് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മാത്രമായിരുന്നു. ഗില്ലിന് പിന്തുണ നല്‍കാന്‍ മറ്റാരും ഇന്ത്യന്‍ നിരയില്‍ ഇല്ലായിരുന്നു. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ നിന്ന് അഞ്ച് മാറ്റങ്ങളുമായി ഇറങ്ങിയപ്പോള്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ എത്തിയത് നാലു മുംബൈ ഇന്ത്യന്‍സ് താരങ്ങളായിരുന്നു.

ലോകകപ്പ് ടീമിലുള്ള വിരാട് കോലിക്ക് പകരം തിലക് വര്‍മക്ക് ടീം മാനേജ്മെന്‍റ് അവസരം നല്‍കിയപ്പോള്‍ സൂര്യകുമാര്‍ യാദവും പ്ലേയിംഗ് ഇലവനിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് 265 റണ്‍സടിച്ചപ്പോഴെ കൊളോംബോയിലെ പിച്ചില്‍ ഇന്ത്യ വിയര്‍ക്കുമെന്ന് ഉറപ്പായിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെച്ച് ആദ്യ ഓവറില്‍ തന്നെ പൂജ്യനായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങി. വണ്‍ ഡൗണായി ക്രീസിലെത്തിയ അരങ്ങേറ്റക്കാരന്‍ തിലക് വര്‍മ ലീവ് ചെയ്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. അഞ്ച് റണ്‍സായിരുന്നു തിലകിന്‍റെ സംഭാവന.

ഇഷാന്‍ കിഷനാകട്ടെ തുടര്‍ച്ചയായ എട്ടു ഡോട്ട് ബോളുകള്‍ കളിച്ചശേഷം സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പാടുപെട്ട് ഒടുവില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങി. അഞ്ച് റണ്‍സായിരുന്നു കിഷന്‍റെയും സംഭാവന. ഫിനിഷറായി ആറാം നമ്പറിലിറങ്ങിയ സൂര്യകുമാര്‍ യാദവാകട്ടെ ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും 34 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.

ലീവ് ചെയ്ത പന്തിൽ ക്ലീൻ ബൗൾഡ്, തിളക്കം മങ്ങി തിലകിന്‍റെ അരങ്ങേറ്റം;സഞ്ജുവിന്‍റെ വില മനസിലായില്ലേ എന്ന് ആരാധക‍ർ

ടോപ് ഓര്‍ഡറില്‍ ആദ്യ ആറില്‍ ഇറങ്ങിയ നാലു മുംബൈ ഇന്ത്യന്‍സ് താരങ്ങളും നിരാശപ്പെടുത്തിയതോടെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ടീമിനെതിരെ ഉയര്‍ന്നത്. മുംബൈ ഇന്ത്യന്‍സ് ഓള്‍ ഔട്ട് എന്നായിരുന്നു ആരാധകര്‍ കുറിച്ചത്. മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞ് തിലക് വര്‍മക്കും സൂര്യകുമാറിനും അവസരം നല്‍കിയത് മുംബൈ ലോബിയുടെ കളിയാണെന്നും ഇപ്പോള്‍ അവര്‍ അടപടലമായെന്നും ആരാധകര്‍ കുറിച്ചു. ആരാധകപ്രതികരണങ്ങളിലൂടെ.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി
ആറ് മാസത്തിനിടെ 146 മത്സരങ്ങള്‍; 2026ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് ടി20 പൂരം