ഇനി ഫിറോസ് ഷാ കോട്‌ല അല്ല; അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയം

Published : Aug 27, 2019, 06:52 PM ISTUpdated : Aug 27, 2019, 06:54 PM IST
ഇനി ഫിറോസ് ഷാ കോട്‌ല അല്ല; അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയം

Synopsis

ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന് ഇനി പുതിയ പേര്. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം എന്നാണ് ഇനി അറിയപ്പെടുകയെന്ന് ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

ദില്ലി: ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന് ഇനി പുതിയ പേര്. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം എന്നാണ് ഇനി അറിയപ്പെടുകയെന്ന് ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. അന്തരിച്ച  ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലിയോടുള്ള ആദരസൂചകമായിട്ടാണ് പേര് മാറ്റിയത്. ഡിഡിസിഎയുടെ മുന്‍ അധ്യക്ഷനാണ് അരുണ്‍ ജയ്റ്റ്ലി. കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹം അന്തരിച്ചത്.

അടുത്ത മാസം 12ന് സ്‌റ്റേഡിയത്തിന്റെ പുതിയ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. അന്നുതന്നെയാണ് ഇന്ത്യന്‍ ക്യാപറ്റന്‍ വിരാട് കോലിയുടെ പേരിലുള്ള സ്റ്റാന്‍ഡും നിലവില്‍ വരിക. നേരത്തെ, സ്റ്റേഡിയം നവീകരിക്കുന്നതിലൊക്കെ ജയ്റ്റ്‌ലി മുഖ്യ പങ്കുവഹിച്ചിരുന്നു. കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളിക്കാവുന്ന രീതിയില്‍ സ്റ്റേഡിയം നവീകിരിച്ചത് അദ്ദേഹം പ്രസിഡന്റായിരിക്കുമ്പോഴായിരുന്നു.

വിരാട് കോലി, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ആഷിഷ് നെഹ്റ, ഋഷഭ് പന്ത് തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയ വ്യക്തിയാണ് അരുണ്‍ ജയ്റ്റ്‌ലിയെന്ന് ഡിഡിസിഎ അധ്യക്ഷന്‍ രജത് ശര്‍മ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവനെ എന്തുകൊണ്ട് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നില്ല', യാന്‍സനെ ബൗണ്ടറി കടത്തിയ സഞ്ജുവിന്‍റെ ബാറ്റിംഗ് കണ്ട് രവി ശാസ്ത്രി
ഇന്ത ആട്ടം പോതുമാ ഗംഭീറേ? സമ്മർദത്തെ ഗ്യാലറിയിലെത്തിച്ച് സഞ്ജു സാംസണ്‍