വാട്‌ലിങ്ങിന് സെഞ്ചുറി; ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ഒന്നാം ഇന്നിങ്‌സ് ലീഡ്

By Web TeamFirst Published Nov 23, 2019, 10:55 AM IST
Highlights

ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ഒന്നാം ഇന്നിങ്‌സ് ലീഡ്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 394 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 41 റണ്‍സിന്റെ ലീഡായി ആതിഥേയര്‍ക്ക്.

വെല്ലിങ്ടണ്‍: ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ഒന്നാം ഇന്നിങ്‌സ് ലീഡ്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 394 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 41 റണ്‍സിന്റെ ലീഡായി ആതിഥേയര്‍ക്ക്. ബിജെ വാട്‌ലിങ്ങിന്റെ (പുറത്താവാതെ 119) സെഞ്ചുറിയാണ് ന്യൂസിലന്‍ഡിനെ രക്ഷിച്ചത്. വാട്‌ലിങ്ങിനൊപ്പം മിച്ചല്‍ സാന്റ്‌നറാണ്  (31) ക്രീസില്‍. ഇംഗ്ലണ്ടിനായി സാം കുറന്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

രണ്ടാം ദിനം അവസാനിക്കുമ്പോള്‍ നാലിന് 144 എന്ന നിലയിലായിരുന്നു ന്യൂസിലന്‍ഡ്. ഇന്ന് ഹെന്റി നിക്കോള്‍സ് (41), കോളിന്‍ ഡി ഗ്രാാന്‍ഹോം (65) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ഗ്രാന്‍ഹോം- വാട്‌ലിങ് സഖ്യം 119 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വാട്‌ലിങ് ഇതുവരെ 15 ബൗണ്ടറികള്‍ നേടിയിട്ടുണ്ട്. താരത്തിന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്.

നേരത്തെ ഇംഗ്ലണ്ട് 353 എല്ലാവരും പുറത്തായിരുന്നു. ടിം സൗത്തി നാലും നീല്‍ വാഗ്നര്‍ മൂന്നും ഗ്രാന്‍ഹോം രണ്ടും വിക്കറ്റെടുത്തിരുന്നു.

click me!