ഇഷ്ടപ്പെട്ട ഏഴ് ബാറ്റ്‌സ്മാന്മാരില്‍ ഇന്ത്യന്‍ താരങ്ങളും; പട്ടിക പുറത്തുവിട്ട് മൈക്കല്‍ ക്ലാര്‍ക്ക്

Published : Apr 07, 2020, 05:58 PM ISTUpdated : Apr 07, 2020, 06:00 PM IST
ഇഷ്ടപ്പെട്ട ഏഴ് ബാറ്റ്‌സ്മാന്മാരില്‍ ഇന്ത്യന്‍ താരങ്ങളും; പട്ടിക പുറത്തുവിട്ട് മൈക്കല്‍ ക്ലാര്‍ക്ക്

Synopsis

ലോകക്രിക്കറ്റിലെ മികച്ച ഏഴ് ബാറ്റ്‌സ്മാന്‍മാര്‍ ആരെന്ന് വെളിപ്പെടുത്തി മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ക്രിക്കറ്റില്‍ സജീവമായിരുന്ന സമയത്ത് കൂടെയും എതിര്‍ടീമിലും കളിച്ചിട്ടുള്ള താരങ്ങളെ മാത്രമാണ് ക്ലാര്‍ക്ക് ടീമില്‍ ഉള്‍പ്പെടുത്തിയത്.

മെല്‍ബണ്‍: ലോകക്രിക്കറ്റിലെ മികച്ച ഏഴ് ബാറ്റ്‌സ്മാന്‍മാര്‍ ആരെന്ന് വെളിപ്പെടുത്തി മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ക്രിക്കറ്റില്‍ സജീവമായിരുന്ന സമയത്ത് കൂടെയും എതിര്‍ടീമിലും കളിച്ചിട്ടുള്ള താരങ്ങളെ മാത്രമാണ് ക്ലാര്‍ക്ക് ടീമില്‍ ഉള്‍പ്പെടുത്തിയത്. രണ്ട് ഇന്ത്യന്‍ താരങ്ങളും ക്ലാര്‍ക്കിന്റെ പട്ടികയില്‍ ഉള്‍പ്പെടും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരാട് കോലി എന്നിവരാണ് ക്ലാര്‍ക്കിന്റെ ഇഷ്ടക്കാരില്‍ ഉള്‍പ്പെട്ട താരങ്ങള്‍.

ഏറ്റവും കൂടുതല്‍ സാങ്കേതിക തികവുള്ള താരങ്ങളില്‍ ഒരാളാണ് സച്ചിന്‍. അദ്ദേഹത്തെ പുറത്താക്കുക ബുദ്ധിമുട്ടാണ്. സച്ചിന്‍ എന്തെങ്കിലും പിഴവ് വരുത്താണ് തങ്ങള്‍ കാത്തിരുന്നിട്ടുള്ളത്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും മികച്ച താരമാണ് കോലിയെന്നും ക്ലാര്‍ക്ക് പറഞ്ഞു. ബ്രയാന്‍ ലാറ, കുമാര്‍ സംഗക്കാര, റിക്കി പോണ്ടിംഗ്, ജാക്വിസ് കാലിസ്, എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് ക്ലാര്‍ക്കിന്റെ മറ്റു ഇഷ്ടതാരങ്ങള്‍.

കരിയറില്‍ തനിക്കു ഏറ്റവും പ്രിയപ്പെട്ട താരം ലാറയായിരുന്നുവെന്ന് ക്ലാര്‍ക്ക് വെളിപ്പെടുത്തി. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയും സ്പിന്നര്‍മാര്‍ക്കെതിരേയും മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയിരുന്നതെന്നും ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി. ക്രിക്കറ്റിലെ ജെന്റില്‍മാനാണ് സംഗക്കാരയെന്നാണ് ക്ലാര്‍ക്ക് പറയുന്നത്. താന്‍ ഒരുമിച്ച് കളിച്ചിട്ടുള്ള ഓസീസ് താരങ്ങളില്‍ ഏറ്റവും കേമന്‍ പോണ്ടിങായിരുന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍
ഒടുവില്‍ പൃഥ്വി ഷാക്കും ഐപിഎല്‍ ടീമായി, ലിവിംഗ്സ്റ്റണെ കാശെറിഞ്ഞ് ടീമിലെത്തിച്ച് ഹൈദരാബാദ്, ചാഹറിനെ റാഞ്ചി ചെന്നൈ