ദ്രാവിഡിന്റെ ബാറ്റിന് 'വീതി' കൂടുതലായിരുന്നു, സച്ചിന് 'ദയയില്ല'; രസകരമായ വെളിപ്പെടുത്തലുമായി പനേസര്‍

By Web TeamFirst Published Apr 22, 2020, 1:25 PM IST
Highlights

ഞാന്‍ കളിക്കുന്ന ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായിരുന്നു സെവാഗ്. ടെസ്റ്റ് ക്രിക്കറ്റിന്റെ സ്വഭാവം തന്നെ അദ്ദേഹം മാറ്റി. ദ്രാവിഡിന്റെ കാര്യവും വ്യത്യസ്ഥമല്ല.
 

ലണ്ടന്‍: ഇന്ത്യന്‍ ഇതിഹാസ താരങ്ങളെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സെവാഗ് എന്നിവര്‍ക്കെതിരെ കളിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണെന്നാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ പനേസര്‍ പറയുന്നത്. മൂന്ന് പേരേയും വിലയിരുത്തുകയാണ് പനേസര്‍. 

തന്റെ കാലഘട്ടത്തില്‍ കളിച്ചിരുന്ന മറ്റു ബാറ്റ്സ്മാന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ അവരേക്കാള്‍ മുകളിലാണ് മൂവരുടെയും സ്ഥാനമെന്നാണ് പനേസര്‍ പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''ബൗളര്‍മാരോട് ഒരുവിധത്തിലുള്ള ദയയും കാണിക്കാത്ത ബൗളറാണ് സച്ചിന്‍. നിലയുറപ്പിച്ച് അദ്ദേഹത്തെ പുറത്താക്കുക ബുദ്ധിമുട്ടാണ്. സ്വാഭാവികമായിട്ടും അദ്ദേഹം മറ്റൊരു തലത്തിലേക്ക് ഉയരും. പിന്നീട് വലിയ സ്‌കോറായിരിക്കും താരത്തിന്റെ ലക്ഷ്യം. 

ഞാന്‍ കളിക്കുന്ന ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായിരുന്നു സെവാഗ്. ടെസ്റ്റ് ക്രിക്കറ്റിന്റെ സ്വഭാവം തന്നെ അദ്ദേഹം മാറ്റി. ദ്രാവിഡിന്റെ കാര്യവും വ്യത്യസ്ഥമല്ല. മറ്റു ബാറ്റ്സ്മാന്‍മാരേക്കാള്‍ വീതിയുള്ള ബാറ്റാണ് ദ്രാവിഡ് ഉപയോഗിക്കുന്നതെന്ന് തോന്നിപ്പോവും. സച്ചിനോട് ചേര്‍ത്ത് നിര്‍ത്താവുന്ന രണ്ടേ രണ്ട് പേരുകളാണത്.'' 

സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവരെപ്പോലുള്ള അന്നത്തെ താരങ്ങള്‍ പെരുമാറ്റം കൊണ്ട് തങ്ങള്‍ക്കു മാതൃക കാണിച്ചവരാണെന്നും മോണ്ടി പനേസര്‍ കൂട്ടിച്ചേര്‍ത്തു.

click me!