'തലമുറയിലെ പ്രതിഭയാണ് പന്ത്, സഞ്ജുവിനെ തഴഞ്ഞതില്‍ തെറ്റില്ല'; വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍

Published : Jan 19, 2025, 08:09 PM IST
'തലമുറയിലെ പ്രതിഭയാണ് പന്ത്, സഞ്ജുവിനെ തഴഞ്ഞതില്‍ തെറ്റില്ല'; വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍

Synopsis

സഞ്ജുവിനെ തഴഞ്ഞതിനെ കുറിച്ചും പന്തിനെ ഉള്‍പ്പെടുത്തിയതിനെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും യൂട്യൂബറുമായ ആകാശ് ചോപ്ര.

മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. രണ്ട് വിക്കറ്റ് കീപ്പര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണിന് സ്ഥാനം നഷ്ടമായി. കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരാണ് ടീമിലിടം നേടിയ വിക്കറ്റ് കീപ്പമാര്‍. സഞ്ജുവിനെ തഴഞ്ഞതില്‍ സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പ് ശക്തമാണ്. ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് വിക്കറ്റ് കീപ്പറായി വേണ്ടിയിരുന്നത് സഞ്ജുവിനെ ആയിരുന്നു. എന്നാല്‍ ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പന്ത് പേരില്‍ ഉറച്ച് നിന്നു.

ഇപ്പോള്‍ സഞ്ജുവിനെ തഴഞ്ഞതിനെ കുറിച്ചും പന്തിനെ ഉള്‍പ്പെടുത്തിയതിനെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും യൂട്യൂബറുമായ ആകാശ് ചോപ്ര. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഈ തലമുറയിലെ ഏറ്റവും വലിയ പ്രതിഭയെയാണ് വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തിട്ടുള്ളത്. സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. സഞ്ജുവാണോ പന്താണോ ടീമില്‍ വരേണ്ടിയിരുന്നത് എന്ന ചോദ്യം ഉറപ്പായും ഉയര്‍ന്നുവരും. ഇരുവരും തമ്മിലാണ് മത്സരം. ആരെ തിരഞ്ഞെടുത്താലും ഒരാള്‍ക്ക് പുറത്ത് ഇരിക്കേണ്ടി വരും.'' ചോപ്ര പറഞ്ഞു.

'അവനെ മിസ് ചെയ്യും, നഷ്ടമായത് എക്‌സ് ഫാക്റ്റര്‍'; ഇന്ത്യന്‍ താരത്തെ ടീമില്‍ എടുത്താത്തിനെ കുറിച്ച് റെയ്ന

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയായ അദ്ദേഹം തുടര്‍ന്നു... ''സെലക്റ്റര്‍മാര്‍ ഒരുപാട് ചിന്തിച്ചെടുത്ത തീരുമാനമാണിത്. പന്ത് തലമുറയില്‍ ഒരിക്കലെങ്കിലുമുണ്ടാകുന്ന താരമാണ്. ഇന്ത്യയുടെ ചരിത്രത്തിലെ മികച്ച വിക്കറ്റ് കീപ്പര്‍മാര്‍ക്ക് കരിയറില്‍ ചെയ്യാന്‍ കഴിയാതിരുന്നത് പന്ത് 25 വയസ്സിനുള്ളില്‍ തന്നെ നേടിയെടുത്തു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ പോയി റണ്‍സ് നേടിയിട്ടുണ്ട്. പക്ഷേ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സ്ഥിരത പുലര്‍ത്താന്‍ പന്തിന് കഴിഞ്ഞിട്ടില്ല. പക്ഷേ, അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം. പന്തിന് ടീമില്‍ ഇടം ലഭിച്ചതില്‍ ഞാന്‍ ഒട്ടും ആശ്ചര്യപ്പെടുന്നില്ല.'' ചോപ്ര കൂട്ടിച്ചേര്‍ത്തു.

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം: ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്‌സ്വാള്‍, രവിന്ദ്ര ജഡേജ, റിഷഭ് പന്ത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒടുവില്‍ സര്‍ഫറാസിന് ഐപിഎല്‍ ടീമായി, പൃഥ്വി ഷാക്കും സല്‍മാന്‍ നിസാറിനും രണ്ടാം റൗണ്ടിലും ആവശ്യക്കാരില്ല
കൂച്ച് ബെഹാർ ട്രോഫി: ബറോഡയെ 223 റൺസിന് എറിഞ്ഞിട്ടു, കേരളത്തിനും ബാറ്റിംഗ് തകര്‍ച്ച