എല്ലാവരേക്കാളും മികച്ചത് അവന്‍ തന്നെ! ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടറുടെ പേര് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്

Published : Mar 31, 2023, 05:40 PM IST
എല്ലാവരേക്കാളും മികച്ചത് അവന്‍ തന്നെ! ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടറുടെ പേര് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്

Synopsis

സ്റ്റോക്‌സ് തുടക്കത്തിലെ മത്സരങ്ങളില്‍ പന്തെറിയില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പോലും ചെന്നൈക്ക് പേടിക്കാനില്ല. ഇപ്പോള്‍ ജഡേജയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. 

അഹമ്മദാബാദ്: ഓള്‍റൗണ്ടര്‍മാരുടെ ഒരു വില നിര തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുണ്ട്. രവീന്ദ്ര ജഡേജ, ബെന്‍ സ്റ്റോക്‌സ്, മൊയീന്‍ അലി, മിച്ചല്‍ സാന്റ്‌നര്‍, ശിവം ദുബെ, ദീപക് ചാഹര്‍ എന്നിങ്ങനെ നീളുന്നു നിര. സ്റ്റോക്‌സ് തുടക്കത്തിലെ മത്സരങ്ങളില്‍ പന്തെറിയില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പോലും ചെന്നൈക്ക് പേടിക്കാനില്ല. ഇപ്പോള്‍ ജഡേജയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. 

നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ജഡേജയാണെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഞാന്‍ ഉറ്റുനോക്കുന്ന താരം രവീന്ദ്ര ജഡേജയാണ്. അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ഞാന്‍. ഈ സീസണില്‍ അദ്ദേഹം ബാറ്റിംഗ് ഓര്‍ഡറില്‍ കുറച്ചുകൂടെ മുകളില്‍ കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മാത്രമമല്ല, അദ്ദേഹത്തിന്റെ നാല് ഓവറുകള്‍ മത്സരത്തില്‍ നിര്‍ണായകമായിരിക്കും. ഇന്ന് സജീവമായ ഓള്‍റൗണ്ടര്‍മാരുടെ പട്ടിക പരിശോധിച്ചാല്‍ ജഡേജയേക്കാള്‍ മികച്ച മറ്റൊരാളില്ല.'' ഹര്‍ഭജന്‍ പറഞ്ഞു. 

ഗുജറാത്ത് ടൈറ്റന്‍സിനെ കുറിച്ചും ഹര്‍ഭജന്‍ സംസാരിച്ചു. ''സന്തുലിത ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരങ്ങള്‍ അവര്‍ക്കുണ്ട്. കഴിഞ്ഞ സീസണില്‍ നമ്മള്‍ കണ്ടതാണ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മുന്‍നിരയില്‍ ബാറ്റ് ചെയ്യുന്നത്. അദ്ദേഹം കളിച്ചതെല്ലാം വൃത്തിയുള്ള ഷോട്ടുകളായിരുന്നു. ഒരു ബാറ്റ്‌സ്മാനായിട്ട് തന്നെ അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചു. ജോണ്ടി റോഡ്‌സ് ഒരിക്കല്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു, സന്തോഷകരമായിരിക്കുന്ന ടീമുകള്‍ ജയിക്കുമെന്ന്. ആ ഫോര്‍മുലയാണ് ഗുജറാത്ത് ഉപയോഗിച്ചത്. അവരെല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നത് കാണാമായിരുന്നു. കോച്ച് ആശിഷ് നെഹ്‌റയ്‌ക്കെല്ലാം അതില്‍ വലിയ പങ്കുണ്ട്.'' ഹര്‍ഭജന്‍ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്

എം എസ് ധോണി(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്പാണ്ഡെ, മതീഷ പതിരാന, സിമര്‍ജീത്ത് സിംഗ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്ഷന, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ഷെയ്ക് റഷീദ്, നിശാന്ത് സിന്ധു, കെയ്ല്‍ ജാമീസണ്‍, അജയ് മണ്ടല്‍, ഭഗത് വര്‍മ്മ, ആകാശ് സിംഗ്.

മുംബൈ പുറത്ത്, ആര്‍സിബി അകത്ത്; നാല് ഫേവറൈറ്റുകളുടെ പേരുമായി എബിഡി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'കൈവിട്ട പരീക്ഷണങ്ങള്‍ ഒരു നാള്‍ തിരിച്ചടിക്കും', ഗംഭീറിനും സൂര്യകുമാറിനും മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ
രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ, സഞ്ജു സാംസണ്‍ ഇന്നും പുറത്ത് തന്നെ