കൗണ്ടി ബൗളര്‍മാര്‍ ദുര്‍ബലര്‍, അങ്ങനെയല്ല ഓസ്‌ട്രേലിയ! പൂജാരയെ കണക്കറ്റ് പരഹിസിച്ച് മുന്‍ പാക് താരം

Published : Jun 14, 2023, 06:38 PM IST
കൗണ്ടി ബൗളര്‍മാര്‍ ദുര്‍ബലര്‍, അങ്ങനെയല്ല ഓസ്‌ട്രേലിയ! പൂജാരയെ കണക്കറ്റ് പരഹിസിച്ച് മുന്‍ പാക് താരം

Synopsis

കൗണ്ടിയില്‍ ഏപ്രില്‍ - മെയ് മാസങ്ങളില്‍ കളിച്ച മത്സരങ്ങളില്‍ നിന്ന് 545 റണ്‍സ് നേടിയ താരമാണ് പൂജാര. എന്നാല്‍ ഫൈനലിനെത്തിയപ്പോള്‍ എല്ലാം മറന്നു.

കറാച്ചി: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സമ്പൂര്‍ണ പരാജയമായിരുന്നു ഇന്ത്യന്‍ വെറ്ററന്‍ താരം ചേതേശ്വര്‍ പൂജാര. ഫൈനലിന് മുമ്പ് ഇംഗ്ലണ്ട് കൗണ്ടില്‍ കളിച്ചിരുന്നു പൂജാര. ഇംഗ്ലീഷ് സാഹചര്യവുമായി അടുത്തറിയുന്ന താരം കൂടിയാണ് പൂജാര. എന്നാല്‍ കെന്നിംഗ്ടണ്‍ ഓവലില്‍ നടന്ന ഫൈനലില്‍ ആദ്യ ഇന്നിംഗ്‌സില്‍ 14 റണ്‍സും രണ്ടാമത് ബാറ്റിംഗിനെത്തിയപ്പോള്‍ 27 റണ്‍സും മാത്രമാണ് പൂജാര നേടിയത്.

പിന്നാലെ മുന്‍ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലി, സുനില്‍ ഗവാസ്‌കര്‍ തുടങ്ങിയവര്‍ താരത്തിനെതിരെ വിമര്‍ശനവുമായെത്തിയിരുന്നു. ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയയും താരത്തെ കടന്നാക്രമിക്കുകയാണ്. കൗണ്ടിയില്‍ ഏപ്രില്‍ - മെയ് മാസങ്ങളില്‍ കളിച്ച മത്സരങ്ങളില്‍ നിന്ന് 545 റണ്‍സ് നേടിയ താരമാണ് പൂജാര. എന്നാല്‍ ഫൈനലിനെത്തിയപ്പോള്‍ എല്ലാം മറന്നു.

കനേരിയ പറഞ്ഞതിങ്ങനെ... ''കഴിഞ്ഞ രണ്ട് മാസമായി കൗണ്ടിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് പൂജാര. അതും ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് തൊട്ടുമുമ്പ്. സസെക്‌സിന് വേണ്ടി നന്നായി കളിച്ചിട്ടും ഇന്ത്യന്‍ ജേഴ്‌സിയില്‍ മങ്ങിപ്പോയി. കൗണ്ടി ക്രിക്കറ്റിലെ ബൗളര്‍മാര്‍ ദുര്‍ബലരാണെന്ന് വിലയിരുത്താം. ഓസ്‌ട്രേലിയക്ക് നിലവാരമുള്ള ബൗളിംഗ് നിരയുണ്ട്. പൂജാരയ്ക്ക് ചെറുത്ത് നില്‍ക്കന്‍ സാധിച്ചില്ല. ഇംഗ്ലീഷ് സാഹചര്യങ്ങളെല്ലാം വ്യക്തമായി അറിയുന്ന ആളാണ് പൂജാര. എന്നിട്ടും അദ്ദേഹം പരാജയപ്പെട്ടു.'' കനേരിയ കുറ്റപ്പെടുത്തി.

നേരത്തെ പൂജാരയ്‌ക്കൊപ്പം രോഹിത് ശര്‍മയുടെ ഷോട്ട് സെലക്ഷനേയും ഗവാസ്‌കര്‍ പരിഹസിച്ചിരുന്നു. ഗവാസ്‌കര്‍ പറഞ്ഞതിങ്ങനെ... ''എന്നെ സംബന്ധിച്ച് നായകന്‍ രോഹിത് ശര്‍മയുടേയും ചേതേശ്വര്‍ പൂജാരയുടേയും ഷോട്ട് സെലക്ഷന്‍ നിരാശപ്പെടുത്തുന്നതാണ്. സാധാരണഗതിയില്‍ കളിക്കുന്ന ഷോട്ടുകള്‍ക്ക് പകരം എന്തിനാണ് പൂജാര അലക്ഷ്യമായി റണ്ണിന് ശ്രമിച്ചത്. അതും രോഹിത് പുറത്തായ ഉടന്‍ അത്തരമൊരു ഷോട്ട് കളിച്ചത് ചിന്തിപ്പിക്കുന്നു. 

ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്നം സീനിയര്‍ താരങ്ങളാണ്, തുറന്നു പറഞ്ഞ് മുന്‍ സെലക്ടര്‍

ക്ഷമയോടെ കളിക്കുന്നതിന് പേരുകേട്ട താരമായ പൂജാര എന്തിനാണ് വിക്കറ്റ് സംരക്ഷിക്കുന്നതിന് പകരം ഇത്തരത്തില്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചത്. സമ്മര്‍ദം താരങ്ങളെ വിചിത്രമായ കാര്യങ്ങള്‍ ചെയ്യിക്കാന്‍ പ്രേരിപ്പിക്കും. അതുകൊണ്ടാണ് ടെസ്റ്റ് ക്രിക്കറ്റ് ഏറ്റവും ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്  ഫൈനല്‍ അത്രത്തോളം കഠിനമായ മത്സരമാണ്.'' ഗാവസ്‌കര്‍ മിഡ് ഡേയിലെ തന്റെ  കോളത്തില്‍ എഴുതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ', നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെിരെ ആഞ്ഞടിച്ച് ശശി തരൂര്‍
കാത്തിരിപ്പിനൊടുവില്‍ കൈവന്ന അവസരം നഷ്ടമായി,സഞ്ജുവിന് വീണ്ടും നിരാശ, വില്ലനായത് മഞ്ഞുവീഴ്ച