
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റിലെ അത്ഭുത പ്രതിഭയായിരുന്നു സയീദ് അജ്മല്‍. മുപ്പതാം വയസ്സില്‍ 2008ല്‍ അരങ്ങേറ്റം. 35 ടെസ്റ്റില്‍ 178ഉം 113 ഏകദിനത്തില്‍ 184ഉം 63 ട്വന്റി20യില്‍ 85ഉം വിക്കറ്റ് വീഴ്ത്തി. അതിവേഗത്തില്‍ വിക്കറ്റ്‌വേട്ടയുമായി മുന്നേറിയ അജ്മലിന്റെ ക്രിക്കറ്റ് ജീവിതം 2014ല്‍ അവസാനിച്ചു. ബൗളിംഗ് ആക്ഷന്‍ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ഐസിസിയുടെ വിലക്ക്. തൊട്ടടുത്തവര്‍ഷം അജ്മല്‍ വിരമിച്ചു.
ഇപ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് അജ്മല്‍. ആര്‍ അശ്വിന്റെയടക്കം നിരവധി ബൗളര്‍മാരുടെ ആക്ഷന്‍ നിയമവിരുദ്ധമാണെന്നാണ് അജ്മല്‍ ആരോപിച്ചു. ഇന്ത്യയിലാണ് കളിച്ചിരുന്നതെങ്കില്‍ ആയിരം വിക്കറ്റ് നേടിയേനെ എന്നും അജ്മല്‍ പറഞ്ഞു. അജ്മലിന്റെ വാക്കുകള്‍... ''തന്നോട് മാത്രം ഐസിസി വിവേചനം കാട്ടി. ആര്‍ അശ്വിനടക്കം ഇരുപത്തിയഞ്ചോളം ബൗളര്‍മാരുടെ ആക്ഷന്‍ നിയമവിരുദ്ധമാണ്. തന്നെ വിലക്കിയ നിയമം എല്ലാവര്‍ക്കും നടപ്പാക്കിയാല്‍ മുത്തയ്യാ മുരളീധരനും ആര്‍ അശ്വിനും ഹര്‍ഭജന്‍ സിംഗിനുമൊന്നും പന്തെറിയാന്‍ കഴിയുമായിരുന്നില്ല. കളി തുടങ്ങിയപ്പോള്‍ മുതല്‍ തനിക്ക് ഒരേ ബൗളിംഗ് ആക്ഷനായിരുന്നു. 447 വിക്കറ്റ് നേടിയശേഷം ഐസിസി വിലക്കിയത് മറ്റ് ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു.'' അജ്മല്‍ വ്യക്തമാക്കി.
വിലക്കേര്‍പ്പെടുത്തുമ്പോള്‍ താനായിരുന്നു ഐസിസിയുടെ ഒന്നാം നമ്പര്‍ ബൗളറെന്നും സയീദ് അജ്മല്‍. ഓരോ വര്‍ഷവും നൂറിലേറെ വിക്കറ്റുകള്‍ നേടിയ ഇന്ത്യയിലാണ് കളിച്ചിരുന്നതെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആയിരം വിക്കറ്റ് നേടിയേനെ എന്നും അജ്മല്‍ അവകാശപ്പെടുന്നു.
സാഫ് കപ്പ്: സഡന്‍ ഡത്തില്‍ കുവൈത്ത് വീണു, ഇന്ത്യക്ക് 9-ാം കിരീടം! ഗുർപ്രീത് ഹീറോ
2012 മുതല്‍ 2014വരെ അജ്മല്‍ 326 വിക്കറ്റാണ് പാക് സ്പിന്നര്‍ സ്വന്തമാക്കിയത്. തൊട്ടുപിന്നിലുണ്ടായിരുന്നു ജയിംസ് ആന്‍ഡേഴ്‌സണ്‍ നേടിയത് 186 വിക്കറ്റും. ഇത്രയേറെ നേട്ടങ്ങളുണ്ടാക്കിയ തന്റെ ക്രിക്കറ്റ് ജീവിതം ഐസിസി നശിപ്പിക്കുകയായിരുന്നുവെന്നും സയീദ് അജ്മല്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം