പറയുന്നതില്‍ കാര്യമുണ്ട്! സഞ്ജുവിന് മറ്റുള്ളവരെ പോലെ തുടര്‍ച്ചയായ അവസരം ലഭിച്ചില്ല: മുന്‍ സെലക്റ്റര്‍

Published : Aug 02, 2023, 03:51 PM IST
പറയുന്നതില്‍ കാര്യമുണ്ട്! സഞ്ജുവിന് മറ്റുള്ളവരെ പോലെ തുടര്‍ച്ചയായ അവസരം ലഭിച്ചില്ല: മുന്‍ സെലക്റ്റര്‍

Synopsis

സഞ്ജുവിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും സെലക്റ്ററുമൊക്കെയായിരുന്ന സബാ കരീം. സഞ്ജുവിന് തുടര്‍ച്ചയായ അവസരം ലഭിച്ചില്ലെന്നാണ് കരീം പറയുന്നത്.

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ മിന്നുന്ന പ്രകടനമായിരുന്നു മലയാളി താരം സഞ്ജു സാംസിണിന്റേത്. 41 പന്തില്‍ നിന്ന് 51 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ താരം പുറത്താവുകയും ചെയ്തു. റൊമാരിയോ ഷെഫേര്‍ഡിന്റെ പന്തില്‍ മിഡ് ഓഫില്‍ ഷിംറോണ്‍ ഹെറ്റ്മയെര്‍ക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. നാല് സിക്‌സും രണ്ട് ഫോറുമായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. ശുഭ്മാന്‍ ഗില്ലിനൊപ്പം 69 റണ്‍സ് ചേര്‍ക്കാനും സഞ്ജുവിനായി.

ഇപ്പോള്‍ സഞ്ജുവിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും സെലക്റ്ററുമൊക്കെയായിരുന്ന സബാ കരീം. സഞ്ജുവിന് തുടര്‍ച്ചയായ അവസരം ലഭിച്ചില്ലെന്നാണ് കരീം പറയുന്നത്. ''എനിക്കൊരിക്കലും പിടിക്കിട്ടാത്ത താരമാണ് സഞ്ജു സാംസണ്‍, പ്രതിഭാധനന്‍. അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ് ഇന്ന് ഏറെ ആനന്ദിപ്പിച്ചു. ക്രീസിലെത്തി ആക്രമിച്ച് കളിക്കുകയാണ് തന്റെ ശൈലിയെന്ന് സഞ്ജു തന്നെ വ്യക്തമാക്കിയിരുന്നു. അദ്ദേഹമത് നടപ്പാക്കുകയും ചെയ്തു. അവന്‍ ലെഗ് സ്പിന്നറെ കൈകാര്യം ചെയ്ത രീതി നോക്കൂ. അപ്പോള്‍ ആത്മവിശ്വാസത്തിലായിരുന്നു സ്പിന്നര്‍. എന്നാല്‍ സഞ്ജു എല്ലാം തല്ലിക്കെടുത്തി. ഇതിനെല്ലാം കഴിവുള്ള താരമാണ് സഞ്ജു. 

ഒരിക്കലും അദ്ദേഹത്തിന്‍ തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടില്ല. സീനിയര്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുമ്പോള്‍ മാത്രമാണ് സഞ്ജുവിന് പരിഗണിച്ചത്. ഇതുവരെ വളരെയേറെ ബുദ്ധിമുട്ടേറിയ യാത്രയാണ് സഞ്ജുവിന്റേത്. മൂന്നാം നമ്പറില്‍ കളിച്ചപ്പോള്‍ അവന്‍ സന്തോഷവാനായിരുന്നു. നാലാം നമ്പറില്‍ സഞ്ജു അര്‍ധ സെഞ്ചുറി നേടി. മുമ്പ് ഇതിലും താഴെയുള്ള പൊസിഷനില്‍ സഞ്ജു കളിച്ചിട്ടുണ്ട്. ഒരു ടീം മാനാണ് സഞ്ജു. ഏകദിന ടീമില്‍ ഇടം നേടാനുള്ള സഞ്ജുവിന്റെ ശ്രമങ്ങള്‍ക്കുള്ള പ്രതിഫലമാണിത്.'' സബാ കരീം പറഞ്ഞു.

പ്രകടനത്തില്‍ ഏറെ സന്തോഷമെന്ന് സഞ്ജുവും പറഞ്ഞിരുന്നു. ''മത്സരത്തിന്റെ ഇടവേളയില്‍ സംസാരിക്കുകയായിരുന്നു സഞ്ജു. ''കുറച്ച് സമയം ക്രീസില്‍ ചെലവഴിക്കാന്‍ സാധിച്ചത് ആത്മവിശ്വാസം കൂട്ടുന്നു. ടീമിന് വേണ്ടി കൂടുതല്‍ സംഭാവന ചെയ്യാന്‍ കഴിയുന്നത് സന്തോഷമുള്ള കാര്യമാണ്. എതിര്‍താരങ്ങള്‍ക്കെതിരെ വ്യത്യാസ്ഥമായ പദ്ധതികള്‍ ഉണ്ടാവാറുണ്ട്. ബൗളര്‍മാര്‍ക്കെതിരെ ആധിപത്യം പുലര്‍ത്താനാണ് ശ്രമിക്കാറുള്ളത്. ഇന്ത്യന്‍ ക്രിക്കറ്ററായിരിക്കുകയെന്നുള്ളത് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. കഴിഞ്ഞ 8-9 വര്‍ഷമായി ഞാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നുണ്ട്. വിവിധ ബാറ്റിംഗ് പൊസിഷനില്‍ കളിക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടുകള്‍ മനസിലാവും. സാഹചര്യം മനസിലാക്കാം.'' സഞ്ജു മത്സരത്തിന്റെ ഇടവേളയില്‍ വ്യക്തമാക്കി.

അബദ്ധത്തില്‍ ഫൗള്‍! അര്‍ജന്റൈന്‍ താരത്തിന്റെ കാല് ഒടിഞ്ഞുതൂങ്ങി; കരഞ്ഞുകൊണ്ട് കളംവിട്ട് മാഴ്‌സലോ

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്