കോലിയെ ടീമിലെടുക്കാന്‍ ധോണിക്ക് താല്‍പര്യമുണ്ടായിരുന്നില്ല; വെളിപ്പെടുത്തലുമായി മുന്‍ സെലക്റ്റര്‍

By Web TeamFirst Published Apr 22, 2019, 9:46 PM IST
Highlights

ഒരിക്കല്‍ വിരാട് കോലിയെ ടീമിലെടുക്കാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി വിസമ്മതിച്ചിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ചീഫ് സെലക്റ്റര്‍ ദിലീപ് വെങ്‌സര്‍ക്കാര്‍. 2008 അണ്ടര്‍ 19 ലോകകപ്പ് കഴിഞ്ഞപ്പോഴായിരുന്നു സംഭവം.

മുംബൈ: ഒരിക്കല്‍ വിരാട് കോലിയെ ടീമിലെടുക്കാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി വിസമ്മതിച്ചിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ചീഫ് സെലക്റ്റര്‍ ദിലീപ് വെങ്‌സര്‍ക്കാര്‍. 2008 അണ്ടര്‍ 19 ലോകകപ്പ് കഴിഞ്ഞപ്പോഴായിരുന്നു സംഭവം. പിന്നീട്  ഓസ്‌ട്രേലിയയില്‍ നടന്ന എമേര്‍ജിങ് പ്ലേയേഴ്‌സ് ടൂര്‍ണമെന്റില്‍ കോലി കളിച്ചിരുന്നു. ടൂര്‍ണമെന്റില്‍ കോലി സെഞ്ചുറി നേടുകയും ചെയ്തു.

ഇതിന് ശേഷമാണ് വെങ്‌സര്‍ക്കാര്‍ കോലിയുടെ ടീമിലെടുക്കുന്ന കാര്യം ഉന്നയിച്ചത്. മുന്‍ ഇന്ത്യന്‍ താരം തുടര്‍ന്നു... ഓസ്‌ട്രേലിയയില്‍ എമേര്‍ജിങ് പ്ലേയേഴ്‌സ് ടൂര്‍ണമെന്റ് നടന്നുക്കൊണ്ടിരിക്കുന്ന സമയമാണ്. അന്ന് ഞാനായിരുന്നു സെലക്ഷന്‍ കമ്മിറ്റിയില്‍. മത്സരം കാണാന്‍ ഞാന്‍ ഓസ്‌ട്രേലിലയില്‍ പോയിരുന്നു. കോലിയുടെ പ്രകടനം കണ്ടതോടെ സീനിയര്‍ ടീമില്‍ അവസരം നല്‍കണമെന്ന് നിര്‍ദേശിച്ചു. 

കോലിക്ക് വേണ്ടി എസ്. ബദ്രിനാഥിനെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ആ തീരുമാനം ധോണിയും കോച്ച് ഗാരി കേസ്റ്റണും അംഗീകരിച്ചില്ല. പിന്നീട് നാട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍ കോലി നേടിയ സെഞ്ചുറിയെ കുറിച്ച് ധോണിക്കോ കേസ്റ്റണോ അറിയുക പോലും ഇല്ലായിരുന്നു. അന്ന് ധോണി പറഞ്ഞത് കോലി കുറച്ചുകാലം കൂടി അഭ്യന്തര ക്രിക്കറ്റ് കളിക്കട്ടെയെന്നാണെന്നും വെങ്‌സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

click me!