ഒത്തുകളി; മുന്‍ ശ്രീലങ്കന്‍ താരത്തിന് ആറ് വര്‍ഷം വിലക്ക്

Published : Apr 28, 2021, 03:43 PM IST
ഒത്തുകളി; മുന്‍ ശ്രീലങ്കന്‍ താരത്തിന് ആറ് വര്‍ഷം വിലക്ക്

Synopsis

ഒരു ദശകം നീണ്ട രാജ്യാന്തര കരിയറില്‍ 1997-2007 കാലഘട്ടത്തില്‍ 30 ടെസറ്റിലും 95 ഏകദിനങ്ങളിലുമായി 125 മത്സരങ്ങളില്‍ ശ്രീലങ്കയെ പ്രതിനിധീകരിച്ചിട്ടുള്ള കളിക്കാരനാണ് ഇടം കൈയന്‍ പേസറായിരുന്ന സോയ്സ.

കൊളംബോ: ഒത്തുകളിക്ക് കൂട്ടുനിന്നുവെന്ന ആരോപണത്തില്‍ മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം നുവാന്‍ സോയ്സയെ ക്രിക്കറ്റില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കി. ഒത്തു കളിക്കാനായി ഇന്ത്യന്‍ വാതുവെപ്പുകാരന്‍ സമീപിച്ച കാര്യം ഐസിസിയുടെ അഴിമതി വിരുദ്ധ സമിതിയെ അറിയിക്കാത്തതിനാണ് നടപടി.

2018 ഒക്ടോബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് 42കാരനായ സോയ്സയെ ക്രിക്കറ്റില്‍ നിന്ന് വിലക്കിയത്. ഒരു ദശകം നീണ്ട രാജ്യാന്തര കരിയറില്‍ 1997-2007 കാലഘട്ടത്തില്‍ 30 ടെസറ്റിലും 95 ഏകദിനങ്ങളിലുമായി 125 മത്സരങ്ങളില്‍ ശ്രീലങ്കയെ പ്രതിനിധീകരിച്ചിട്ടുള്ള കളിക്കാരനാണ് ഇടം കൈയന്‍ പേസറായിരുന്ന സോയ്സ.ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം പരിശീലകനായിരുന്ന സോയ്സ 2017ല്‍ യുഎഇയില്‍ നടന്ന ഒരു ടി10 മത്സരത്തില്‍ ശ്രീലങ്കന്‍ ദേശീയ ടീമിന്‍റെ ബൗളിംഗ് പരിശീലകനായിട്ടുണ്ട്.

2017ല്‍ ശ്രീലങ്ക എ ടീമിന്‍റെ ബൗളിംഗ് പരിശീലകനായിരിക്കെ ഒത്തുകളിക്കായി സമീപിച്ച ഇന്ത്യന്‍ വാതുവെപ്പുകാരനുവേണ്ടി ടീം വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുകയും ടീമിലെ ഒരംഗത്തെ മോശം പ്രകടനം കാഴ്ചവെക്കാന്‍ നിര്‍ബന്ധിക്കുകയും അങ്ങനെ ചെയ്താല്‍ കൂടുതല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നായിരുന്നു സോയ്സക്കെതിരായ ആരോപണം.

Also Read: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍