കോലിക്കുപോലുമില്ലാത്ത റെക്കോര്‍ഡ്, ടി20 ലോകകപ്പിനിറങ്ങുമ്പോള്‍ അപൂർവനേട്ടത്തില്‍ രോഹിത്തും ഷാകിബ് അൽ ഹസനും

Published : May 30, 2024, 10:05 AM ISTUpdated : May 30, 2024, 10:43 AM IST
കോലിക്കുപോലുമില്ലാത്ത റെക്കോര്‍ഡ്, ടി20 ലോകകപ്പിനിറങ്ങുമ്പോള്‍ അപൂർവനേട്ടത്തില്‍ രോഹിത്തും ഷാകിബ് അൽ ഹസനും

Synopsis

8 ലോകകപ്പുകളിലെ 39 മല്‍സരങ്ങളില്‍ നിന്ന് 127 സ്ട്രൈക് റേറ്റില്‍ 963 റണ്‍സാണ് രോഹിത് ഇതുവരെ നേടിയത്.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ സൂപ്പര്‍ സീനിയേഴ്സാണ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബംഗ്ലദേശ് താരം ഷാകിബ് അല്‍ ഹസനും. 2007ലെ ആദ്യ ടി20 ലോകകപ്പ് മുതല്‍ ടൂര്‍ണമെന്‍റിന്‍റെ എല്ലാ എഡിഷനിലും കളിച്ച രണ്ടേ രണ്ട് താരങ്ങളാണ് ഇരുവരും.2007ൽ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യ ടി20 ലോകകപ്പിനിറങ്ങുമ്പോള്‍ പുതുമുഖങ്ങളായിരുന്നു രോഹിത്തും ഷാകിബുമെങ്കില്‍ ഇക്കുറിയെത്തുന്നത് അതാത് ടീമുകളുടെ നെടുന്തൂണുകളും ഇതിഹാസ താരങ്ങളുമായാണ്.

8 ലോകകപ്പുകളിലെ 39 മത്സരങ്ങളില്‍ നിന്ന് 127 സ്ട്രൈക് റേറ്റില്‍ 963 റണ്‍സാണ് രോഹിത് ഇതുവരെ നേടിയത്. 9 അര്‍ധസെഞ്ചുറികളും രോഹിത്തിന്‍റെ പേരിലുണ്ട്. ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറെന്ന തലയെടുപ്പോടെയാണ് മുന്‍ ബംഗ്ലാദേശ് നായകന്‍ കൂടിയായ ഷാകിബ് അല്‍ ഹസന്‍ ഇത്തവണ ഇറങ്ങുന്നത്. ടി2 ലോകകപ്പില്‍ 47 വിക്കറ്റുകള്‍ നേടിയ താരം 742 റണ്‍സും നേടിയിട്ടുണ്ട്. ഒമ്പതാം ലോകകപ്പിനിറങ്ങുമ്പോള്‍ണ മികച്ച പ്രകടനം നടത്തി പ്രായം വെറും അക്കങ്ങളാണെന്ന് തെളിയിക്കാൻ കൂടിയുള്ള ശ്രമത്തിലാണ് രോഹിത്തും ഷാകിബും

മോശം സ്ട്രൈക്ക് റേറ്റിന്‍റെ പേരിൽ വിരാട് കോലിയെ വിമർശിച്ചതിന് വധഭീഷണി, വെളിപ്പെടുത്തി ന്യൂസിലന്‍ഡ് മുന്‍ താരം

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രോഹിത് ഇന്ത്യയുടെ ടി20 ടീമിലേക്കെത്തുന്നത്. 2022ലെ ടി20 ലോകകപ്പിനുശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന് രോഹിത് ഈ വര്‍ഷം ജനുവരിയില്‍ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലൂടെയാണ് തിരിച്ചെത്തിയത്. ഏകദിന ലോകകപ്പിലെ ഫൈനല്‍ തോല്‍വിയുടെ മുറിവുണക്കാനായി ടി20 ലോകകപ്പില്‍ കിരീടം നേടുക എന്നതിനൊപ്പം ഐപിഎലില്ലടക്കം മോശം ഫോമിലായിരുന്ന രോഹിത്തിന് ആരാധകരെ തൃപ്തിപ്പെടുത്താനുള്ള അവസരം കൂടിയാണ് ഇത്തവണ. ഷാകിബിന്‍റെയും സ്ഥിതി വ്യത്യസ്തമല്ല. പരിക്കുമൂലം നീണ്ട ഇടവളയ്ക്ക് ശേഷമാണ് ഷാകിബ് ബംഗ്ലാദേശ് ടീമിലേക്കെത്തുന്നത്.

സിംബാബ്‍വേയ്ക്കെതിരെയുള്ള പരമ്പരയിലൂടെയാണ് താരം ടീമിലേക്ക് മടങ്ങിയെത്തിയത്. ടൂര്‍ണമെന്‍റില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യ.ബംഗ്ലദേശ് ഗ്രൂപ്പ് ഡിയിലും. ലോകകപ്പിന് മുമ്പ് മറ്റന്നാള്‍ നടക്കുന്ന സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശ്  ആണ് ഇന്ത്യയുടെ എതിരാളികള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍