Ebadot Hossain : എയര്‍ഫോഴ്‌സില്‍ നിന്ന് ക്രിക്കറ്റിലേക്ക്; അവിശ്വസനീയം ബംഗ്ലാ ഹീറോയായ എബാദത്ത് ഹൊസൈനിന്‍റെ കഥ

By Web TeamFirst Published Jan 6, 2022, 12:23 PM IST
Highlights

വിൻഡീസിന്‍റെ ഷെൽഡോൺ കോട്രലിനെപ്പോലെ ഓരോ വിക്കറ്റ് നേട്ടവും സല്യൂട്ട് നൽകിയാണ് എബാദത്ത് ഹൊസൈനും ആഘോഷിക്കുന്നത്

ബേ ഓവല്‍: ന്യൂസിലൻഡിനെതിരെ (New Zealand vs Bangladesh 1st Test) ബേ ഓവല്‍ ടെസ്റ്റില്‍ (Bay Oval, Mount Maunganui ) അവിശ്വസനീയ ജയം ബംഗ്ലാദേശിന് (Bangladesh Cricket Team) സമ്മാനിച്ചത് എബാദത്ത് ഹൊസൈനിന്‍റെ (Ebadot Hossain) ഉജ്വല ബൗളിംഗ് പ്രകടനമാണ്. സൈനികനിൽ നിന്ന് ക്രിക്കറ്റ് താരമായി മാറിയ എബാദത്തിന്‍റെ ജീവിതവും അവിശ്വസനീയമായ ഒരു കഥയാണ്. 

വിൻഡീസിന്‍റെ ഷെൽഡോൺ കോട്രലിനെപ്പോലെ ഓരോ വിക്കറ്റ് നേട്ടവും സല്യൂട്ട് നൽകിയാണ് എബാദത്ത് ഹൊസൈനും ആഘോഷിക്കുക. ബംഗ്ലാദേശ് എയർഫോഴ്സിലെ സൈനികൻ പിന്നെങ്ങനെ തന്‍റെ രാജ്യത്തോടുള്ള സ്നേഹം വിളിച്ചുപറയും? 10 വർഷം മുൻപ് വോളിബോൾ താരമായാണ് ബംഗ്ലാദേശ് എയർഫോഴ്സ് ടീമിലേക്ക് എബാദത്ത് ഹൊസൈൻ എത്തുന്നത്. ക്രിക്കറ്റും വശമുണ്ടായിരുന്നു ആ കൗമാരക്കാരന്. നാല് വർഷത്തിന് ശേഷം പേസ് ബൗളർമാർക്ക് വേണ്ടി നടന്ന ഒരു സെലക്ഷൻ ട്രയൽസിനിടെ എബാദത്തിന് മുകളിൽ പരിശീലകരുടെ കണ്ണുടക്കി.

വോളിബോളിന് അവധി പറഞ്ഞ് അങ്ങനെ എബാദത്ത് ക്രിക്കറ്റിലേക്ക് കളിക്കളം മാറ്റി. 2019ൽ ബംഗ്ലാദേശിനായി അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ 10 മത്സരങ്ങളിൽ വെറും 11 വിക്കറ്റുകൾ മാത്രം വീഴ്ത്തിയ എബാദത്തിന്‍റെ മറ്റൊരു മുഖമായിരുന്നു ബേ ഓവലിൽ കണ്ടത്. ഒരൊറ്റ മത്സരം കൊണ്ട് രാജ്യത്തിന്‍റെ ഹീറോയായി മാറിയിരിക്കുന്നു എബാദത്ത് ഹൊസൈൻ.

പ്ലെയർ ഓഫ് ദ മാച്ചായ എബാദത്ത് ഹൊസൈന്‍റെ ഉജ്വലമായ ബൗളിംഗ് തന്നെയായിരുന്നു മത്സരത്തിന്‍റെ അവസാന ദിനം ശ്രദ്ധേയമായത്. മുൻനിരയിലെ പ്രധാനതാരങ്ങളെല്ലാം എബാദത്തിന് മുന്നിൽ വീണു. വിൽ യങ്, ഡെവോൺ കോൺവെ, റോസ് ടെയ്‌ലർ, ഹെൻട്രി നിക്കോൾസ്, ടോം ബ്ലെൻഡൽ, കൈൽ ജാമിസൺ എന്നിവരെയാണ് എബാദത്ത് പുറത്താക്കിയത്.

ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശ് കിവീസ് മണ്ണില്‍ വിജയം സ്വന്തമാക്കിയത്. ബേ ഓവല്‍ ടെസ്റ്റില്‍ വിജയിച്ചതോടെയാണിത്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസിലന്‍ഡിനെതിരെ എട്ട് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്‍റെ ജയം. സ്‌കോര്‍: ന്യൂസിലന്‍ഡ്- 328 & 169, ബംഗ്ലാദേശ്- 458 & 42/2. മുമ്പ് മൂന്ന് ഫോര്‍മാറ്റിലും ന്യൂസിലന്‍ഡിനെ അവരുടെ നാട്ടില്‍ ഒരിക്കല്‍ പോലും ബംഗ്ലാദേശിന് തോല്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. എബാദത്ത് രണ്ടാം ഇന്നിംഗ്‌സിലെ ആറ് അടക്കം ആദ്യ ടെസ്റ്റിൽ മാത്രം 7 വിക്കറ്റ് വീഴ്ത്തി.     

Ebadot Hossain is now our favourite cricketer.

One of the 𝗯𝗲𝘀𝘁 post-match interviews you'll watch from a professional athlete 👏

He joined the Bangladesh Air Force and played volleyball and now he's just bowled his country to a famous win 🐯 pic.twitter.com/CBKquRpzUx

— Cricket on BT Sport (@btsportcricket)

NZ vs BAN : ബേ ഓവല്‍ ടെസ്റ്റില്‍ വിജയം; ന്യൂസിലന്‍ഡ് മണ്ണില്‍ ചരിത്രം കുറിച്ച് ബംഗ്ലാദേശ്

click me!