ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ വട്ടപൂജ്യമായി ഹാർദ്ദിക്കും ദുബെയും, പ്രതീക്ഷ കാക്കാൻ സഞ്ജു ഇന്നിറങ്ങും

By Web TeamFirst Published May 2, 2024, 8:01 AM IST
Highlights

ഹാര്‍ദ്ദിക്കിനെ പോലെ ശിവം ദുബെ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ജഡേജ നാലു പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. മൂന്നോവര്‍ പന്തെറിഞ്ഞ ജഡേജ 22 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനായി ബാറ്റിംഗിനിറങ്ങിയ രോഹിത് ശര്‍മയയും ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവുമെല്ലാം നിരാശപ്പെടുത്തിയതിന് പിന്നാലെ ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഇറങ്ങിയ ശിവം ദുബെയും രവീന്ദ്ര ജഡേജയും സമ്മാനിച്ചതും വമ്പൻ നിരാശ.

ഹാര്‍ദ്ദിക്കിനെ പോലെ ശിവം ദുബെ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ജഡേജ നാലു പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. മൂന്നോവര്‍ പന്തെറിഞ്ഞ ജഡേജ 22 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. സീസണിലാദ്യമായി ചെന്നൈക്കായി പന്തെറിഞ്ഞ ശിവം ദുബെ ആകട്ടെ എറിഞ്ഞ രണ്ടാം പന്തില്‍ തന്നെ ജോണി ബെയര്‍സ്റ്റോയെ മടക്കി ഞെട്ടിച്ചെങ്കിലും പിന്നീട് 14 റണ്‍സ് വഴങ്ങി. മത്സരത്തില്‍ പിന്നീട് ദുബെ പന്തെറിഞ്ഞതുമില്ല. ലോകകപ്പ് ടീമിലെ മൂന്നാം പേസറായ അര്‍ഷ്ദീപ് സിംഗാകട്ടെ നാലോവര്‍ എറിഞ്ഞ് 52 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.

ഇന്‍സ്റ്റഗ്രാം ലൈക്കിനല്ല, ക്രിക്കറ്റിലെ മികവിനെയാണ് അംഗീകരിക്കേണ്ടത്, റിങ്കുവിനെ തഴഞ്ഞതിനെതിരെ റായുഡു

ലോകകപ്പ് ടീം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം നടന്ന മത്സരത്തിലാണ് രോഹിത്തും ഹാര്‍ദ്ദിക്കും സൂര്യകുമാറുമെല്ലാം നിരാശ സമ്മാനിച്ചത്. ലോകകപ്പ് ടീമില്‍ ഇടം നഷ്ടമായ കെ എല്‍ രാഹുലിന്‍റെ ലഖ്നൗവിനെതിരെ രോഹിത് അ‍ഞ്ച് പന്തില്‍ നാലു റണ്ണുമായി മടങ്ങിയപ്പോള്‍ നന്നായി തുടങ്ങിയ സൂര്യകുമാര്‍ ആറ് പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്കിനായകട്ടെ ക്രീസില്‍ ഒരു പന്തിന്‍റെ ആയുസെ ഉണ്ടായിരുന്നുള്ളു. പന്തെറിയാനെത്തിയ ജസ്പ്രീത് ബുമ്ര നാലോവറില്‍ 17 റണ്‍സെ വഴങ്ങിയുള്ളൂവെങ്കിലും വിക്കറ്റൊന്നും വീഴ്ത്തിയതുമില്ല, ഹാര്‍ദ്ദിക് നാലോവര്‍ പന്തെറിഞ്ഞതും രണ്ട് വിക്കറ്റ് വീഴ്ത്തിയതും മാത്രമാണ് ടീം ഇന്ത്യക്ക് സന്തോഷം പകര്‍ന്ന കാര്യം.

ടി20 ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്ത് മൈക്കല്‍ വോണ്‍, ഇന്ത്യ സെമിയിലെത്തില്ലെന്ന് പ്രവചനം

ലോകകപ്പ് ടീമിലെ പകുതിയിലേറെ താരങ്ങളും ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഇറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിനായി നായകന്‍ സഞ്ജു സാംസണും സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും യശസ്വി ജയ്സ്വാളും റിസര്‍വ് ടീമിലുള്ള ആവേശ് ഖാനും തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

click me!