വിരാട് കോലി പറഞ്ഞതാണ് ശരി; ഗവാസ്കര്‍ക്ക് മറുപടിയുമായി ഗംഭീര്‍

By Web TeamFirst Published Nov 27, 2019, 5:55 PM IST
Highlights

ഗാംഗുലിക്ക് കീഴില്‍ മാത്രമല്ല 1970കളിലും 80 കളിലും ഇന്ത്യ ജയിച്ചിട്ടുണ്ടെന്നും ഗാംഗുലി ബിസിസിഐ പ്രസിഡന്റായതുകൊണ്ടാകാം കോലി അങ്ങനെ പുകഴത്തി പറഞ്ഞതെന്നും മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ മറുപടി നല്‍കിയിരുന്നു.

ദില്ലി: സൗരവ് ഗാംഗുലിയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യ പുറത്തെടുത്ത പോരാട്ട വീര്യം മുന്നോട്ടു കൊണ്ടുപോകുകയാണ് തന്റെ ടീം ചെയ്യുന്നതെന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രസ്താവനയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ബംഗ്ലാദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റ് വിജയത്തിനുശേഷമാണ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയെ കോലി പുകഴ്ത്തിയത്.

ഇതിന് പിന്നാലെ ഗാംഗുലിക്ക് കീഴില്‍ മാത്രമല്ല 1970കളിലും 80 കളിലും ഇന്ത്യ ജയിച്ചിട്ടുണ്ടെന്നും ഗാംഗുലി ബിസിസിഐ പ്രസിഡന്റായതുകൊണ്ടാകാം കോലി അങ്ങനെ പുകഴത്തി പറഞ്ഞതെന്നും മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ മറുപടി നല്‍കിയിരുന്നു.

എന്നാല്‍ കോലി പറഞ്ഞതാണ് ശരിയെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗംഭീര്‍. കപിലിനും ഗവാസ്കര്‍ക്കും കീഴില്‍ ഇന്ത്യ ജയിച്ചിട്ടുണ്ടെങ്കിലും അതില്‍ കൂടുതലും ഇന്ത്യയിലായിരുന്നുവെന്നും ഗാംഗുലി ക്യാപ്റ്റനായശേഷമാണ് വിദേശത്ത് ഇന്ത്യ കൂടുതല്‍ കളികള്‍ ജയിച്ചു തുടങ്ങിയതെന്നും ഗംഭീര്‍ പറഞ്ഞു. വിദേശത്ത് ജയിക്കുന്നതിനെക്കുറിച്ചായിരിക്കും കോലി പറഞ്ഞിട്ടുണ്ടാകുകയെന്നും അത് ശരിയാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

ചില ആളുകള്‍ കരുതുന്നത് 2000മുതലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഉണ്ടാതെന്നാണ്, എന്നാല്‍ 1970 കളിലും 80 കളിലുമെല്ലാ ഇന്ത്യന്‍ ടീം വിദേശത്ത് ജയിച്ചിട്ടുണ്ടെന്ന കാര്യം മറക്കരുതെന്നായിരുന്നു ഗവാസ്കര്‍ കോലിക്ക് നല്‍കിയ മറുപടി.

click me!