കോലിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്ന ഘടകമെന്തെന്ന് വ്യക്തമാക്കി ഗംഭീര്‍

Published : Oct 14, 2019, 05:12 PM ISTUpdated : Oct 14, 2019, 06:14 PM IST
കോലിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്ന ഘടകമെന്തെന്ന് വ്യക്തമാക്കി ഗംഭീര്‍

Synopsis

വിരാട് കോലിക്ക് കീഴില്‍ മികച്ച പ്രകടനം തുടരുകയാണ് ഇന്ത്യ. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയും ഇന്ത്യ നേടി. കോലിയുടെ ഇരട്ട സെഞ്ചുറി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായങ്ക പങ്കുവഹിച്ചു.

ദില്ലി: വിരാട് കോലിക്ക് കീഴില്‍ മികച്ച പ്രകടനം തുടരുകയാണ് ഇന്ത്യ. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയും ഇന്ത്യ നേടി. കോലിയുടെ ഇരട്ട സെഞ്ചുറി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായങ്ക പങ്കുവഹിച്ചു. നിരവധി പേരാണ് കോലിയെ പുകഴ്ത്തി രംഗത്തെത്തിയത്. അതിലൊരാളായിരുന്നു മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. 

തോല്‍വികളെ ഭയമില്ലാത്ത താരവും ക്യാപ്റ്റനുമാണ് കോലിയെന്ന് ഗംഭീര്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''മിക്കവരും പരാജയങ്ങളെ ഭയക്കുന്നവരാണ്. എന്നാല്‍ കോലിയെ വ്യത്യസ്തനാക്കുന്നത് മറ്റൊന്നാണ്. അയാളെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താനാവില്ല. കോലിക്ക് പരാജയങ്ങളെ പേടിയില്ല. അദ്ദേഹത്തിന്റെ വിജയങ്ങള്‍ക്കുള്ള കാരണവും ഇതുതന്നെ.  

ബുദ്ധിമുട്ടാനും കോലിക്ക് മടിയില്ല. വിദേശ രാജ്യങ്ങളില്‍ പോലും അദ്ദേഹത്തിന്റെ വിജയങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും പിന്നില്‍ ഈ ഗുണമാണ്. ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്