'അവര്‍ പിഴവ് വരുത്താന്‍ സാധ്യത കുറവാണ്'; സഞ്ജു-അഭിഷേക് ഓപ്പണിംഗ് ജോഡിയെ പുകഴ്ത്തി ഗ്ലെന്‍ ഫിലിപ്‌സ്

Published : Oct 23, 2026, 04:49 PM IST
Sanju Samson

Synopsis

ഇന്ത്യയ്ക്കെതിരായ ഒന്നാം ടി20യിലെ തോൽവിക്ക് പിന്നാലെ സഞ്ജു സാംസണെയും അഭിഷേക് ശർമ്മയെയും പ്രശംസിച്ച് കിവീസ് താരം ഗ്ലെന്‍ ഫിലിപ്‌സ്. ഇരുവരും പിഴവുകൾ വരുത്താൻ സാധ്യത കുറവാണെന്നും അവർക്കെതിരെ പന്തെറിയാൻ എല്ലാ പ്ലാനുകളും കരുതണമെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യയ്ക്കെതിരായ ഒന്നാം ടി20 മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ, ഇന്ത്യന്‍ ഓപ്പണര്‍മാരായ സഞ്ജു സാംസണെയും അഭിഷേക് ശര്‍മ്മയെയും പ്രശംസിച്ച് ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സ്. ഇരുവരും ബാറ്റ് ചെയ്യുമ്പോള്‍ പിഴവുകള്‍ വരുത്താന്‍ യാതൊരു സാധ്യതയുമില്ലെന്നും, അവര്‍ക്കെതിരെ പന്തെറിയുമ്പോള്‍ 'സാധ്യമായ എല്ലാ പ്ലാനുകളും കയ്യില്‍ കരുതേണ്ടി വരുമെന്നും ഫിലിപ്‌സ് പറഞ്ഞു. സഞ്ജു സാംസണിന്റെയും അഭിഷേക് ശര്‍മ്മയുടെയും വെടിക്കെട്ട് തുടക്കത്തിന്റെയും, നമന്‍ ധിറിന്റെ തകര്‍പ്പന്‍ ഫിനിഷിംഗിന്റെയും കരുത്തിലാണ് ക്രിസ്റ്റ്ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ 226 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യ ചരിത്ര വിജയം നേടിയത്.

മത്സരത്തില്‍ സഞ്ജു സാംസണ്‍ (33 പന്തില്‍ 67 റണ്‍സ് - 8 ഫോറും 4 സിക്‌സും) ടോപ്പ് സ്‌കോററായപ്പോള്‍, പുതിയ ഫിനിഷറുടെ റോളിലെത്തിയ നമന്‍ ധിര്‍ (15 പന്തില്‍ 42* റണ്‍സ്) തിളങ്ങി. ടി20യില്‍ ഇതുവരെ 39 ഇന്നിംഗ്‌സുകളില്‍ നിന്ന് 31.23 ശരാശരിയില്‍ 1,218 റണ്‍സാണ് സഞ്ജു - അഭിഷേക് സഖ്യം കൂട്ടിച്ചേര്‍ത്തത്. ഒരു സെഞ്ചുറി കൂട്ടുകെട്ടും ഏഴ് അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു.

മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് സഞ്ജുവിനെയും അഭിഷേകിനെയും കുറിച്ച് ഫിലിപ്‌സ് തുറന്നുപറഞ്ഞത്. ''സഞ്ജുവും അഭിഷേകും കളിക്കുന്ന രീതി കാണുമ്പോള്‍ ലൈനും ലെങ്തും കണ്ടെത്തുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ആദ്യ 6 ഓവറില്‍ അവര്‍ 96 റണ്‍സ് അടിച്ചുകൂട്ടിയിട്ടും മത്സരത്തിലേക്ക് തിരിച്ചുവരാനും, അവസാന ഓവര്‍ വരെ കളി എത്തിക്കാനും ഞങ്ങള്‍ക്ക് സാധിച്ചു. ഒന്‍പതാം നമ്പര്‍ വരെ ബാറ്റ് ചെയ്യുന്ന ഒരു ടീമിനെതിരെ അത് വലിയൊരു കാര്യമാണ്. എന്നാല്‍ അവസാന നിമിഷം നമന്‍ ധീര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് വിജയം ഞങ്ങളില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു.'' ഫിലിപ്‌സ് പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''അവര്‍ രണ്ടുപേരും മികച്ച ബാറ്റര്‍മാരാണ്. ഇത്തരക്കാര്‍ക്കെതിരെ സി, ഡി, ഇ, എഫ്, ജി, എച്ച്, ഐ തുടങ്ങി ലഭ്യമായ എല്ലാ പ്ലാനുകളും കയ്യില്‍ വേണം. അവര്‍ പിഴവുകള്‍ വരുത്താനുള്ള സാധ്യത വളരെ കുറവാണ്. മാച്ച് പ്ലാനുകള്‍ ബോര്‍ഡില്‍ തയ്യാറാക്കാന്‍ എളുപ്പമാണ്, എന്നാല്‍ ഗ്രൗണ്ടില്‍ അത് കൃത്യമായി നടപ്പിലാക്കുക എന്നതാണ് പ്രധാനം.'' ഫിലിപ്‌സ് കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ദൂസ്ര' സിനിമയുടെ റിലീസ് തടയാനാവില്ല: സൗരവ് ഗാംഗുലിയുടെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി
'മത്സരത്തിനിടെ താരത്തിന്റെ അടുത്തേക്ക് കുരങ്ങന്‍ പാഞ്ഞെത്തി'; കര്‍ണാടക-വിദര്‍ഭ അണ്ടര്‍ 19 മാച്ചിനിടെ നാടകീയ രംഗങ്ങള്‍