
രാജ്‌കോട്ട്: അയര്‍ലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. രാജ്‌കോട്ട്, നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ 15 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 105 റണ്‍സെടുത്തിട്ടുണ്ട്. പ്രതിക റാവല്‍ (44), സ്മൃതി മന്ദാന (60) എന്നിവരാണ് ക്രീസില്‍. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇന്നിറങ്ങിയത്. മലയാളി താരം മിന്നു മണിക്ക് പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ചു. തനുജ കന്‍വാറും ടീമിലെത്തി. പ്രിയ മിശ്ര, സൈമ താക്കൂര്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: സ്മൃതി മന്ദാന (ക്യാപ്റ്റന്‍), പ്രതിക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), തേജല്‍ ഹസബ്‌നിസ്, ദീപ്തി ശര്‍മ, സയാലി സത്ഘരെ, മിന്നു മണി, തനുജ കന്‍വാര്‍, തിദാസ് സദു.
അയര്‍ലന്‍ഡ്: സാറാ ഫോര്‍ബ്‌സ്, ഗാബി ലൂയിസ് (ക്യാപ്റ്റന്‍), കൗള്‍ട്ടര്‍ റെയ്ലി (വിക്കറ്റ് കീപ്പര്‍), ഓര്‍ല പ്രെന്‍ഡര്‍ഗാസ്റ്റ്, ലോറ ഡെലാനി, ലിയ പോള്‍, ആര്‍ലിന്‍ കെല്ലി, അവ കാനിംഗ്, ജോര്‍ജിന ഡെംപ്സി, ഫ്രേയ സാര്‍ജന്റ്, അലാന ഡാല്‍സെല്‍.