
ഹൈദരാബാദ്: ഐപിഎല്ലില്‍(IPL) കന്നി സീസണിലെ കിരീട നേട്ടം ഗംഭീരമായി ആഘോഷിച്ച് ഗുജറാത്ത് ടൈറ്റന്‍സ്(Gujarat Titans). അഹമ്മദാബാദ് നഗരത്തില്‍ റോഡ് ഷോ നടത്തി ടൈറ്റന്‍സ് ടീം. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ(Hardik Pandya) നേതൃത്വത്തിലായിരുന്നു ആഘോഷങ്ങള്‍. ഐപിഎല്‍ ട്രോഫിയുമായി(IPL Trophy) റോഡ് ഷോയില്‍ താരങ്ങളെല്ലാം പങ്കെടുത്തു. താരങ്ങളെ അഭിനന്ദിക്കാന്‍ റോഡിന്റെ ഇരു വശവും നൂറുകണക്കിന് ആരാധകര്‍ തടിച്ചുകൂടി.
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ഇന്നലെ നടന്ന കലാശപ്പോരില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവില്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ രാജസ്ഥാന് റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് കിരീടത്തില്‍ മുത്തമിട്ടത്. 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍ രാജസ്ഥാന് റോയല്‍സ്: 20 ഓവറില്‍ 130-9, ഗുജറാത്ത് ടൈറ്റന്‍സ്: 18.1 ഓവറില്‍ 133-3.43 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍. സിക്സറിലൂടെയാണ് ഗില്‍ ഗുജറാത്തിന്റെ വിജയറണ്‍ നേടിയത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 30 പന്തില്‍ 34 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്കി.
35 പന്തില്‍ 39 റണ്‍സെടുത്ത ബട്ലറാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ് 11 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി. ഗുജറാത്തിനായി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സായ് കിഷോര്‍ രണ്ടും റാഷിദ് ഖാന് ഒരു വിക്കറ്റ് വീതം വീഴ്ത്തി.
ഐപിഎല്ലിനിടെ വാതുവയ്പ്; അഞ്ചംഗ സംഘം പിടിയില്‍, ലക്ഷങ്ങള്‍ കണ്ടെത്തി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!