ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് ചെന്നൈക്കെതിരെ; ധോണിക്ക് അവസാന ഐപിഎല്‍ മത്സരം?

Published : May 25, 2025, 11:38 AM IST
ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് ചെന്നൈക്കെതിരെ; ധോണിക്ക് അവസാന ഐപിഎല്‍ മത്സരം?

Synopsis

ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ജയിച്ചാല്‍ ഗുജറാത്തിന് ഒന്നാം സ്ഥാനം ഉറപ്പിക്കാം. ധോണിയുടെ അവസാന ഐപിഎല്‍ മത്സരമാകുമോ ഇത്?

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ശേഷം 3.30നാണ് മത്സരം. ഇന്ന് ജയിച്ചാല്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഒന്നാം സ്ഥാനം ഉറപ്പിക്കാം. 13 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റാണ് ഗുജറാത്തി. 13 മത്സരങ്ങളില്‍ 17 പോയിന്റ് വീതമുള്ള പഞ്ചാബ് കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവര്‍ അടുത്ത മത്സരം ജയിച്ചാല്‍ പോലും ഗുജറാത്തിന്റെ മുന്നിലെത്താന്‍ അവര്‍ക്ക് സാധിക്കില്ല. 

മറുവശത്ത് ചെന്നൈ ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാണ് ഒരുങ്ങുന്നത്. നിലവില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. 13 മത്സരങ്ങളില്‍ ആറ് പോയിന്റ്. ഇന്ന് വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ രാജസ്ഥാനെ പത്താം സ്ഥാനത്തേക്ക് താഴ്ത്താന്‍ ചെന്നൈക്ക് സാധിക്കും. മാത്രമല്ല, ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ അവസാന മത്സരം കൂടി ആയിരിക്കാമിത്. ഈ സീസണിനൊടുവില്‍ ധോണി ഐപിഎല്‍ മതിയാക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇരുടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം...

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അര്‍ഷാദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ആയുഷ് മാത്രെ, ഡെവണ്‍ കോണ്‍വേ, ഉര്‍വില്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, എംഎസ് ധോണി (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), അന്‍ഷുല്‍ കംബോജ്, രവിചന്ദ്രന്‍ അശ്വിന്‍, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീഷ പതിരാന.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അവിശ്വസനീയ ക്യാച്ചുമായി ബ്രയാന്‍ ബെന്നറ്റ്; ഒമാനെ നാണംകെടുത്തി സിംബാബ്‌വെ
ഒടുവില്‍ നിലപാട് മാറ്റി പാകിസ്ഥാൻ, ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 15-ന് തന്നെ; ഐസിസിയുമായി ധാരണ