ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- ഗുജറാത്ത് ടൈറ്റന്‍സ് നേര്‍ക്കുനേര്‍; ജയിക്കുന്നവര്‍ പ്ലേ ഓഫില്‍- സാധ്യതാ ഇലവന്‍

Published : May 10, 2022, 10:44 AM ISTUpdated : May 10, 2022, 10:46 AM IST
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- ഗുജറാത്ത് ടൈറ്റന്‍സ് നേര്‍ക്കുനേര്‍; ജയിക്കുന്നവര്‍ പ്ലേ ഓഫില്‍- സാധ്യതാ ഇലവന്‍

Synopsis

ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) നയിക്കുന്ന ഗുജറാത്ത് അവസാന രണ്ട് കളിയിലും തിരിച്ചടി നേരിട്ടപ്പോള്‍ തുടര്‍ച്ചയായ നാല് ജയവുമായാണ് കെ എല്‍ രാഹുലിന്റെ (KL Rahul) ലഖ്‌നൗ ഇറങ്ങുന്നത്. ജയിക്കുന്നവര്‍ പതിനെട്ടു പോയിന്റുമായി പ്ലേ ഓഫിലേക്ക്.`

മുംബൈ: ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാമാന്‍ ഗുജറാത്ത് ടൈറ്റന്‍സും (Gujarat Titans) ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും (LSG) നേര്‍ക്കുനേര്‍. വൈകിട്ട് ഏഴരയ്ക്ക് പൂനെയിലാണ് മത്സരം. 11 മത്സരങ്ങളില്‍ ഇരു ടീമിനും എട്ട് ജയവും മൂന്ന് തോല്‍വിയുമാണുള്ളത്. 16 പോയിന്റുമായി ഒപ്പത്തിനൊപ്പമെങ്കിലും റണ്‍നിരക്കില്‍ ലഖ്‌നൗ ഒന്നാം സ്ഥാനത്താണ്. 

ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) നയിക്കുന്ന ഗുജറാത്ത് അവസാന രണ്ട് കളിയിലും തിരിച്ചടി നേരിട്ടപ്പോള്‍ തുടര്‍ച്ചയായ നാല് ജയവുമായാണ് കെ എല്‍ രാഹുലിന്റെ (KL Rahul) ലഖ്‌നൗ ഇറങ്ങുന്നത്. ജയിക്കുന്നവര്‍ പതിനെട്ടു പോയിന്റുമായി പ്ലേ ഓഫിലേക്ക്. കെ എല്‍ രാഹുല്‍, ക്വിന്റണ്‍ ഡി കോക്ക്, ദീപക് ഹൂഡ എന്നിവര്‍ക്ക് ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പണ്ഡ്യ എന്നിവരിലൂടെയാവും ഗുജറാത്തിന്റെ മറുപടി.

ക്രുനാല്‍ പണ്ഡ്യ, അയുഷ് ബദോനി, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ലഖ്‌നൗവിന്റെ മധ്യനിരയ്ക്ക് കരുത്താവുമ്പോള്‍ ഡേവിഡ് മില്ലറിന്റെയും രാഹുല്‍ തെവാട്ടിയയുടേയും ഓള്‍റൗണ്ട് മികവിലാണ് ഗുജറാത്തിന്റെ പ്രതീക്ഷ. റാഷീദ് ഖാന്‍, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗ്യൂസണ്‍, അല്‍സാരി ജോസഫ് എന്നിവരെ ബൗളിംഗില്‍ ഗുജറാത്ത് അണിനിരത്തും. 

ആവേശ് ഖാന്‍, മൊഹ്‌സിന്‍ ഖാന്‍, ദുഷ്മന്ത ചമീര, രവി ബിഷ്‌ണോയ് എന്നിവരിലൂടെ ലഖ്‌നൗ മറുപടി പറയും. പാണ്ഡ്യ സഹോദരന്‍മാര്‍ നേര്‍ക്കുനേര്‍വന്ന ആദ്യ മത്സരത്തില്‍ ഗുജറത്ത് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. ഈ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയാണ് ലഖ്‌നൗ ഇറങ്ങുന്നത്. സാധ്യതാ ഇലവന്‍ അറിയാം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക്, കെ എല്‍ രാഹുല്‍, ദീപക് ഹൂഡ, മാര്‍കസ് സ്‌റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, ആയുഷ് ബദോനി, ജേസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, രവി ബിഷ്‌ണോയി, ആവേഷ് ഖാന്‍, മുഹസിന്‍ ഖാന്‍. 

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, സായ് സുദര്‍ശനന്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, പ്രദീപ് സാങ്‌വാന്‍, അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് ഷമി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഓപ്പണറായി സഞ്ജു, മധ്യനിരയില്‍ വെടിക്കെട്ടുമായി യുവനിര, ഐപിഎല്‍ ലേലത്തിനുശേഷമുള്ള സിഎസ്‌കെ പ്ലേയിംഗ് ഇലവന്‍
സൂര്യകുമാറിനും ഗില്ലിനും നിര്‍ണായകം, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന്, ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര