ശുഭ്മാന്‍ ഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക്? പുതിയ ഉദ്യമത്തിന് ആശംസകളുമായി ഗുജറാത്ത് ടൈറ്റന്‍സ്

By Web TeamFirst Published Sep 17, 2022, 6:19 PM IST
Highlights

ആരാധകരുടെ ഒരുപാട് ചോദ്യങ്ങളും ട്വീറ്റിന് താഴെ നിറയുന്നുണ്ട്. എന്താണ് നടക്കുന്നതെന്നായിരുന്നു ഒരാളുടെ ചോദ്യം. ഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് പോവുകയാണെന്നും ആരാധകര്‍ പറയുന്നു.

അഹമ്മദാബാദ്: കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചാംപ്യന്മാരാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച താരമാണ് ശുഭ്മാന്‍ ഗില്‍. ഫൈനില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോപ്പിക്കുന്നതിലും ഗില്‍ പുറത്താവാതെ നേടിയ 45 റണ്‍സിന് വലിയ പങ്കുണ്ടായിരുന്നു. എന്നാല്‍ താരം ഫ്രാഞ്ചൈസി വിടുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. ടൈറ്റന്‍സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ട ട്വീറ്റാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. 

ടൈറ്റന്‍സ് ട്വീറ്റില്‍ പറയുന്നതിങ്ങനെ.. ''ഒരുപാട് ഓര്‍ക്കാനുള്ള യാത്രയായിരുന്നത്. അടുത്ത ഉദ്യമത്തിന് എല്ലാവിധ ആശംസകളും.'' ടൈറ്റന്‍സ് കുറിച്ചിട്ടു. ഇതിന് ഗില്‍ മറുപടിയും നല്‍കിയിട്ടുണ്ട്. ഹൃദയത്തിന്റെ ഇമോജിയിട്ടാണ് ഗില്‍ പ്രതികരിച്ചത്. ട്വീറ്റ് വായിക്കാം...

ആരാധകരുടെ ഒരുപാട് ചോദ്യങ്ങളും ട്വീറ്റിന് താഴെ നിറയുന്നുണ്ട്. എന്താണ് നടക്കുന്നതെന്നായിരുന്നു ഒരാളുടെ ചോദ്യം. ഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് പോവുകയാണെന്നും ആരാധകര്‍ പറയുന്നു. ഒരാളുടെ വിശദീകരണം ഇങ്ങനെയായിരുന്നു. ''സിഎസ്‌കെ താരം റോബിന്‍ ഉത്തപ്പ വിരമിച്ചു. രവീന്ദ്ര ജഡേജയാവട്ടെ അടുത്ത സീസണില്‍ ഹോം ഫ്രാഞ്ചൈസിയായ ഗുജറാത്തിലേക്ക് വരാന്‍ തയ്യാറെടുക്കുന്നു. ഇതിനെല്ലാം പകരം ഗില്ലിനെ സിഎസ്‌കെ ടീമിലെത്തിക്കുന്നു.'' ഇതായിരുന്നു വിശദീകരണം.

സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതതിന് പ്രതിഷേധം! ആദ്യമായി പ്രതികരിച്ച് മലയാളി താരം

എന്നാല്‍ സോഷ്യല്‍ മീഡിയ പ്രാങ്കിന്റെ ഭാഗമാണെന്നും കമന്റുകളുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് ഗില്‍ ഐപിഎല്‍ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ താരലേലത്തില്‍ ടൈറ്റന്‍സ് സ്വന്തമാക്കുകയായിരുന്നു. 16 മത്സരങ്ങളില്‍ നിന്ന് 483 ണ്‍സാണ് ഗില്‍ നേടിയത്. 132.33 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഇതില്‍ നാല് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 96 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 

ഫൈനലില്‍ രാജസ്ഥാനെതിരെ 43 പന്തില്‍ 45 റണ്‍സാണ് ഗില്‍ നേടിയത്. വിജയലക്ഷ്യമായ 131 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ ഈ ഇന്നിംഗ്‌സ് ടൈറ്റന്‍സിനെ സഹായിച്ചു.

click me!